മിഷന്‍ ചെന്നൈ പരാജയം : നിലപാടില്‍ ഉറച്ച് സ്റ്റാലിന്‍
ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന നിലപാടില്‍ ഉറച്ച് ഡിഎംകെ. ബില്ലിനെ പരാജയപ്പെടുത്താന്‍ പിന്തുണ തേടി ചെന്നൈയില്‍ എത്തി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനുമായി ഇന്ത്യ മുന്നണി നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് മാറ്റമില്ലെന്ന് സ്റ്റാലിന്‍ ഇന്ത്യ മുന്നണി നേതാക്കളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ ഇന്ത്യ മുന്നണി നേതാക്കള്‍ സ്റ്റാലിന്റെ വീട്ടില്‍ നിന്ന് മടങ്ങി.
ബില്ലിനെ പരാജയപ്പെടുത്താന്‍ ഡിഎംകെയുടെ പിന്തുണ തേടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുന്‍ അധ്യക്ഷന്മാരായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് ചെന്നൈയിലെത്തിയത്. ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്ന് സ്റ്റാലിന്‍ നേതാക്കളെ അറിയിച്ചതായാണ് വിവരം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍, കേരള മുഖ്യമന്ത്രി വിഡി സതീശന്‍, തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി എന്നിവരും ഉന്നതതല സംഘത്തോടൊപ്പമുണ്ടായിരുന്നു.
