മണ്ഡല പുനർനിർണയ ബില്ലിന് ശേഷം; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

0
MODI AMITHSHA

ന്യൂഡൽഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ പദ്ധതി പ്രധാന അജണ്ടയാക്കി കേന്ദ്ര സർക്കാർ. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ പാർലമെൻ്റിൽ വീണ്ടും അവതരിപ്പിക്കാനിരിക്കുന്ന മണ്ഡല പുനർനിർണയ ബിൽ പാസാക്കുന്നതോടെ, പിന്നീട് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയത്തിന് പ്രഥമ പരിഗണന നൽകുമെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന.

2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ രാജ്യ വ്യാപകമായി ഒറ്റ തെരഞ്ഞെടുപ്പ് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് സംബന്ധിച്ച സംയുക്ത പാർലമെൻ്ററി സമിതിയുടെ റിപ്പോർട്ട് ഈ പ്രത്യേക സമ്മേളനത്തിൽ തന്നെ അവതരിപ്പിച്ചേക്കും. പുതിയ മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരിച്ച് രണ്ട് വർഷത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയുമോ എന്നതിനെക്കുറിച്ച് ചർച്ചകൾ സജീവമാണ്.

2029ലെ തെരഞ്ഞെടുപ്പിന് മുമ്പായി പുനർനിർണയ നടപടികൾ പൂർത്തിയാക്കാനുള്ള കൃത്യമായ തയ്യാറെടുപ്പുകളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. വിരമിച്ച സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായ പുതിയ കമ്മീഷനിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അല്ലെങ്കിൽ അദ്ദേഹം നിർദേശിക്കുന്ന കമ്മീഷണർ, അതത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും അംഗങ്ങളായിരിക്കും. കൂടാതെ, ഓരോ സംസ്ഥാനത്തുനിന്നും ലോക്‌സഭാ സ്പീക്കർ നിർദേശിക്കുന്ന അഞ്ച് എംപിമാരും നിയമസഭാ സ്പീക്കർ നിർദേശിക്കുന്ന അഞ്ച് എംഎൽഎമാരും ഉപദേശക സമിതിയിലുണ്ടാകും.

കമ്മീഷൻ്റെ തീരുമാനങ്ങൾ അന്തിമമായിരിക്കുമെന്നും അവയെ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും വ്യവസ്ഥയുണ്ട്. ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ അഞ്ച് മണ്ഡല പുനർനിർണയ കമ്മീഷനുകളാണ് രൂപീകരിച്ചിട്ടുള്ളത്. ആദ്യത്തേത് 1952ൽ സ്ഥാപിതമായതാണ്. 1951ലെ സെൻസസ് അടിസ്ഥാനമാക്കി ലോക്‌സഭാ സീറ്റുകളുടെ എണ്ണം 498 ഉം നിയമസഭാ സീറ്റുകളുടെ എണ്ണം 3,280 ഉം ആയി നിശ്ചയിച്ചു. 1963ൽ രൂപീകരിച്ച രണ്ടാമത്തെ കമ്മീഷൻ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 522 ആയും നിയമസഭാ സീറ്റുകൾ 3,771 ആയും വർധിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *