ദമ്മാമിൽ കൊണ്ടോട്ടിയൻസിന്റെ കുടുംബസംഗമം വർണാഭമായി നടന്നു.
സൗദി അറേബ്യയിലെ ദമ്മാമിൽ പ്രവർത്തിക്കുന്ന കൊണ്ടോട്ടിക്കാരുടെ കൂട്ടായ്മയായ കൊണ്ടോട്ടിയൻസ് @ ദമ്മാം അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സംഗമം വർണാഭമായി നടന്നു. കൂട്ടായ്മ പ്രസിഡന്റ് ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി, മുഖ്യരക്ഷാധികാരി ഹമീദ് ചേനങ്ങാടൻ, ഓർഗനൈസിംഗ് സെക്രട്ടറി ഷമീർ കൊണ്ടോട്ടി, ട്രഷറർ സിദ്ദിഖ് ആനപ്ര, റിയാസ് എം, പരിപാടിയുടെ കൺവീനർമാരായ അനീസ് കൊട്ടപ്പുറം, നുഅമാൻ തുടങ്ങിയവർ സംസാരിച്ചു.
ഫൈസൽ എടക്കോട്ടിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഗസൽ സന്ധ്യ പരിപാടിക്ക് സംഗീതസാന്ദ്രമായ അന്തരീക്ഷം സമ്മാനിച്ചു. കൂട്ടായ്മയിലെ അംഗങ്ങൾ തന്നെ പങ്കെടുത്ത ഗാനസന്ധ്യയും പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറി. കുട്ടികളുടെ വിവിധ കലാപരിപാടികളും മുതിർന്നവർക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ച കായിക മത്സരങ്ങളും സംഗമത്തിന് കൂടുതൽ ആവേശം പകർന്നു. വൈവിധ്യമാർന്ന കലാ, കായിക പരിപാടികളും അരങ്ങേറി.
നാട്ടിലെ സൗഹൃദവും സ്നേഹവും പ്രവാസജീവിതത്തിലും നിലനിർത്തിക്കൊണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാനും അംഗങ്ങൾക്കിടയിലെ പരസ്പര സഹകരണവും വിശ്വാസവും ശക്തിപ്പെടുത്താനും സംഗമം വേദിയായി. ആസിഫ് കൊണ്ടോട്ടി, റസാക്ക് ഓ മാനൂർ , അസ്ലം കരിപ്പൂർ, ഇസ്മായിൽ, റഫീക് കിഴിശ്ശേരി, ഷമീർ ജുബൈൽ, സുൽത്താൻ ജുബൈൽ, സലാം പാണക്കാട് ജുബൈൽ, നിഹാൽ ദമ്മാം, ഷിഹാബ് കൊട്ടുക്കര, അബ്ദുൽ നാസർ പി.ഇ., സുഹൈൽ ചേനങ്ങാടൻ, ഷംസീർ,ബാപ്പു ഹാജി, മുസ്തഫ പള്ളിക്കൽ ബസാർ, നംഷീദ ഷമീർ, ബുഷ്റ റിയാസ്, സാബിറ കടത്തിങ്ങൽ പള്ളിക്കൽ ബസാർ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഓർമ്മകളിൽ എന്നും മായാതെ നിൽക്കുന്ന മനോഹരമായൊരു ഒത്തുചേരലായി കൊണ്ടോട്ടിയൻസിന്റെ കുടുംബസംഗമം മാറി.
