അതു മനുഷ്യരോ അതോ റോബോട്ടുകളോ? ഷാർജ പുസ്തകോത്സവത്തിൽ വിസ്മയം തീർത്ത് ‘മിസ്റ്റർ മഫിനും മാഡം ചെറിയും’

0
ROBER SHJ

ഷാർജ: 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ (SIBF 2026) സന്ദർശകരെ ആകർഷിച്ച് തലയില്ലാത്ത ചോക്ലേറ്റ് കഥാപാത്രങ്ങളായ ‘മിസ്റ്റർ മഫിനും’ ‘മാഡം ചെറിയും’. കൊക്കോ നിറത്തിലുള്ള വേറിട്ട വസ്ത്രധാരണത്തിൽ മേളയുടെ ഹാളുകളിൽ ഉടനീളം കറങ്ങിനടക്കുന്ന ഈ കഥാപാത്രങ്ങൾ മനുഷ്യരാണോ അതോ റോബോട്ടുകളാണോ എന്ന സംശയത്തിലാണ് കാണികൾ.
പോർച്ചുഗീസ് കലാകാരന്മാരായ ആന്ദ്രേ ഡോസ് സന്റോസ് വിയേര, ഹെലീന റെയിസ് എന്നിവരാണ് ഈ വിചിത്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുഖം പൂർണ്ണമായും മറച്ച വസ്ത്രത്തിനുള്ളിൽ നിന്ന് ഇവർ എങ്ങനെ സന്ദർശകരെ കാണുന്നു എന്നതും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ കൗതുകത്തിലാക്കുന്നുണ്ട്. കളിയും തമാശയും നിറഞ്ഞ നൃത്തച്ചുവടുകളോടെ സന്ദർശകരുമായി സംവദിക്കുന്ന ഇവർ ദിനംപ്രതി പ്രത്യേക പെർഫോമൻസുകളാണ് മേളയിൽ കാഴ്ചവെക്കുന്നത്. നവംബർ 15 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകോത്സവത്തിൽ സന്ദർശകർക്കായി സാംസ്കാരിക പരിപാടികൾക്ക് പുറമെ വിവിധ സാംസ്കാരിക തെരുവ് നാടകങ്ങളും കൗതുക കാഴ്ചകളും ഒരുക്കിയിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You may have missed