മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു
മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. ദേശീയപാത 66 ചേലേമ്പ്ര ഇടിമുഴിക്കലിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മലപ്പുറം കൂമണ്ണ സ്വദേശികളായ ജംഷീര്‍, ഹാരിസ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
തൃശൂരിൽ കുന്നംകുളത്ത് ഉണ്ടായ വാഹനാപകടത്തിൽ മൂന്നു വയസ്സുള്ള കുട്ടി അടക്കം മൂന്നു പേർ മരിച്ചിരുന്നു. ആർത്താറ്റ് പള്ളിക്ക് സമീപം കാര്‍ ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രക്കാരായ മുനിർ, ഭാര്യ സഫ്ന, മകൻ എമില്‍ ഐബക്ക് എന്നിവരാണ് മരിച്ചത്.
