ഉത്സവസ്ഥലത്ത് വച്ച് വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

0
SYAMKUMAR

കൊല്ലം : ഉത്സവസ്ഥലത്ത് വച്ച് വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. കൊല്ലം, ആശ്രാമം, കുളങ്ങര വീട്ടിൽ ശ്യാംകുമാർ(40) എന്നയാളാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. 13.04.2026 തീയതി രാത്രി 9.30 മണിയോടെ ആശ്രാമം ശ്രീക്യഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഗാനമേളക്കിടയിൽ സ്റ്റേജിനു മുൻപിൽ വച്ച് വയോധികൻ ഡാൻസ് ചെയ്തപ്പോൾ പ്രതിയായ ശ്യാംകുമാർ വയോധികനെ അസഭ്യം പറയുകയും കസേര കൊണ്ട് ആക്രമിക്കുകയും ആയിരുന്നു. ആക്രമണത്തിൽ വയോധികന്റെ മുഖത്ത് പരിക്കേൽക്കുകയും പല്ല് ഇളകിപ്പോവുകയും ചെയ്തു. വയോധികന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം എ.സി.പി രാജേഷിന്റെ നിർദ്ദേശപ്രകാരം കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ സജീവ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സന്ദീപ്, ജഗ് മോഹൻ ദെത്ത് സി.പി.ഒ അജയകുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *