ദുബായിലെ മിറക്കിൾ ഗാർഡൻ സന്ദർശകർക്കായി വീണ്ടും തുറന്നു

0
MIRACLE GARDEN

ദുബൈ : യുഎഇയിലുടനീളം താപനില കുറയാൻ തുടങ്ങിയതോടെ, ദുബായിലെ മിറക്കിൾ ഗാർഡൻ സന്ദർശകർക്കായി വീണ്ടും തുറന്നു, പുതിയ സീസൺ ഒക്ടോബർ 8 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. പതിനഞ്ച് വർഷങ്ങൾ, ഒരുമിച്ച് പൂക്കുന്നു എന്ന വിഷയത്തിൽ മിറക്കിൾ ഗ്രൂപ്പിന്റെ ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ തഹ്നൂൺ ബിൻ മുഹമ്മദ് അൽ നഹ്യാൻ പുതിയ സീസൺ ഉദ്ഘാടനം ചെയ്തു.

2027 മെയ് 31 വരെ സീസൺ നീണ്ടുനിൽക്കും, പൂന്തോട്ടം തുറന്നതിനുശേഷം ഓരോ ആഴ്ചയും വ്യത്യസ്തമായ ഒരോ തീം അവതരിപ്പിക്കും. ഈ സീസണിലെ പരിപാടികളുടെ ഭാഗമായി, കമ്മമെമറേഷൻ ഡേ, ഈദ് അൽ ഇത്തിഹാദ്’ എന്നിവയോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടികൾ ഈ ഉദ്യാനത്തിൽ സംഘടിപ്പിക്കും.

കഴിഞ്ഞ പതിനഞ്ച് സീസണുകളായി ദുബായിക്കും അവിടുത്തെ ജനങ്ങൾക്കും ഒപ്പം ദുബായ് മിറാക്കിൾ ഗാർഡനും വളർന്നു വരികയാണ്. ഈ ഉദ്യാനം യാഥാർത്ഥ്യമാക്കാൻ സഹായിച്ച സമൂഹത്തിനും, പ്രത്യേകിച്ച് വർഷം തോറും ഇവിടം സന്ദർശിക്കുന്ന കുടുംബങ്ങൾക്കും താമസക്കാർക്കുമായാണ് ഈ സീസൺ സമർപ്പിക്കുന്നതായി ഷെയ്ഖ് തിയാബ് പറഞ്ഞു.

സീസണിലുടനീളം സന്ദർശകർക്ക് പുതുമയാർന്ന അനുഭവങ്ങൾ നൽകുന്നതിനാണ് പ്രതിവാര പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മിറാക്കിൾ ഗ്രൂപ്പ് ഗ്രൂപ്പ് സിഇഒ മുഹമ്മദ് സാഹിർ ഹമ്മദി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *