മിന്നല്‍ പ്രളയം: യുപിയിലും ബിഹാറിലും ജാഗ്രതാ നിര്‍ദേശം :സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ
ന്യൂഡല്‍ഹി: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് അതിര്‍ത്തി സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലും ബിഹാറിലും കനത്ത ജാഗ്രതാ നിര്‍ദേശം. ഇരു സംസ്ഥാനങ്ങളിലും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗങ്ങള്‍ ചേര്‍ന്നു. ബിഹാര്‍ മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു.
നേപ്പാളില്‍നിന്ന് നിരവധി നദികള്‍ ബിഹാറിലേക്ക് ഒഴുകിയെത്തുന്നുണ്ട്. മിന്നല്‍പ്രളയമുണ്ടായ ഗണ്ഡക് നദിയും കോസി നദിയും ഇതില്‍പ്പെടുന്നു. ഈ നദികള്‍ ഹിമാലയത്തിലും ടിബറ്റിലും ഉത്ഭവിച്ച് ഇന്ത്യന്‍ സമതലങ്ങളിലേക്ക് പ്രവേശിക്കുന്നു. നേപ്പാളിലെ പ്രകൃതിക്ഷോഭത്തില്‍ ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു.
നേപ്പാള്‍ ജനതയ്ക്കൊപ്പം ഇന്ത്യ നിലകൊള്ളുമെന്നും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നല്കാന് തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഇന്ത്യ ഒപ്പമുണ്ടെന്നും മോദി അറിയിച്ചിട്ടുണ്ട്. മിന്നല്‍ പ്രളയത്തില്‍ 105 ഇന്ത്യാക്കാര്‍ അടക്കം 291 വിദേശികളെ കാണാതായതായാണ് നേപ്പാള്‍ ടൂറിസം അധികൃതര്‍ വ്യക്തമാക്കിയത്. ഇതില്‍ മലയാളികള്‍ ഉണ്ടോയെന്ന് വ്യക്തമല്ല. ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി അടിയന്തര ഹെല്പ്പ്ലൈന് നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട് (+977 985 131 6807, +977 970 910 7500)

Had a great experience with the withdrawals, they were processed much faster than I expected. Big thanks to phmeryph for the great service.
I have been playing here for a few weeks now and the payouts are surprisingly fast. Definitely one of the smoothest experiences I have had lately. Check out winpgplataforma for a great time.