കാപ്പ ചുമത്തി കുപ്രസിദ്ധ കുറ്റവാളി സിജു അലോഷ്യസിനെ തടങ്കലിൽ അയച്ചു
ആലപ്പുഴ : തുടരെ സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങൾ നടത്തി ജനങ്ങളുടെ സ്വൈര്യജിവിതത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ നിരവധി ക്രിമിനൽ കേസ്സുകളിലും, ലഹരി കേസ്സുകളിലും പ്രതിയായ ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ മാരാരിക്കുളം നോർത്ത് പഞ്ചായത്ത് ജനക്ഷേമം ബസ് സ്റ്റോപ്പിനു സമീപം പുത്തൻപുരയ്ക്കൽ വീട്ടിൽ സിജുഅലോഷ്യസ്(29) എന്നയാളെ ആലപ്പുഴ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ കളക്ടർ പുറപ്പെടുവിച്ച കാപ്പ നിയമപ്രകാരമുള്ള തടങ്കൽ ഉത്തരവനുസരിച്ച് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. അർത്തുങ്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സുനിൽഗോപി ആണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.
പ്രത്യേക സംഘത്തിൽ എ.എസ്.ഐ അഭിലാഷ്, എസ്.സി.പി.ഒ മാരായ കൃഷ്ണകുമാർ,സുബിമോൻ എന്നിവരും ഉണ്ടായിരുന്നു.
സഹ്യ ന്യൂസിലേക്ക് നിങ്ങൾക്കും വാർത്തകൾ അയക്കാം ഫോട്ടോയും വീഡിയോയും വാർത്തയും ഈ നമ്പറിലെ (+91 9497400104) വാട്സാപ്പിലേക്ക് നിങ്ങൾക്ക് അയക്കാവുന്നതാണ് അവ പരിശോധിച്ചതിനുശേഷം ഉടൻതന്നെ പബ്ലിഷ് ചെയ്യുന്നതാണ്

Registering was a breeze and I started playing in less than two minutes. The bonuses for new players are actually worth it. aurahokidaftar is legit