ചേർത്തല കാളികുളം ഭാഗത്ത് വീട്ടിൽ മോഷണം നടത്തിയയാൾ പിടിയിലായി

ആലപ്പുഴ: ചേർത്തല കാളികുളം ജംഗ്ഷന് സമീപം വീട്ടിൽ മോഷണം നടത്തിയ ആൾ പിടിയിലായി തമിഴ്നാട് സ്വദേശി തങ്കമുത്തുവിനെയാണ് 4 ദിവസത്തിനുള്ളിൽ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ 01.08.2026 തിയതി രാത്രി ചേർത്തല പോലീസ് എറണാകുളത്തു നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളം കടവന്ത്ര ഭാഗത്ത് താമസിക്കുന്ന ഇയാൾ കെഎസ്ആർടിസി ബസുകളിൽ കയറി ചേർത്തല ഭാഗത്ത് വന്നിറങ്ങി മോഷണം നടത്തിയതിനുശേഷം തിരികെ കെഎസ്ആർടിസി ബസ്സിന് തന്നെ എറണാകുളത്തേക്ക് പോവുകയായിരുന്നു. സംഭവസ്ഥലത്തെയും നഗരത്തിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്. 74 വയസ്സുള്ള തങ്കമുത്തു തമിഴ്നാട് ആന്ധ്ര, കേരളത്തിലെ മറ്റു പല ജില്ലകളിലും ആയി 200 ൽ അധികം മോഷണ കേസുകളിൽ പ്രതിയാണ്.
