പ്രിയദര്‍ശനിയുടെ അടിയേറ്റു കോന്നി ആനക്കൂട്ടില്‍ പാപ്പാൻ മരിച്ചു

0
PRIYA

പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ ആന പാപ്പാനെ കൊന്നു. മോഹനന്‍ എന്ന പാപ്പാനാണ് മരിച്ചത്. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ട് മൂന്നരയോടെയാണ് സംഭവം. കോന്നി ആനക്കൂട്ടിലെ തന്നെ നീന എന്ന ആനയുടെ പാപ്പാനാണ് കുത്തേറ്റ് മരിച്ച മോഹനന്‍. പ്രിയദര്‍ശനി എന്ന ആനയുടെ തുമ്പിക്കൈക്കൊണ്ടുള്ള അടിയേറ്റാണ് മോഹനന്‍ മരിച്ചത്. പ്രിയദര്‍ശനിനി എന്ന ആനയുടെ പാപ്പാന്‍ ഇന്ന് ഉണ്ടായിരുന്നില്ല. തീറ്റകൊടുക്കുന്നതിനിടെയാണ് ആന മോഹനനെ ആക്രമിച്ചത്.

ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രണ്ടാം ശനിയാഴ്ച അവധിയായതിനാല്‍ ആനക്കൂട്ടില്‍ സന്ദര്‍ശകര്‍ ഇല്ലായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *