കാസര്‍കോട് പള്ളിക്കര പഞ്ചായത്തില്‍ ലീഗ് അംഗം രാജിവെച്ചു

2
SAMEERA

കാസര്‍കോട്: പള്ളിക്കര പഞ്ചായത്ത് ഭരണ സമിതിയിലെ യുഡിഎഫ് അംഗം രാജിവച്ചു. ഒന്നാം വാര്‍ഡില്‍ നിന്നുള്ള മുസ്ലിം ലീഗ് അംഗം ടി സമീറയാണ് രാജിവച്ചത്. ലീഗിന് ഇടയിലുള്ള പ്രശ്‌നങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. രാജി സ്വീകരിച്ച് സെക്രട്ടറിയും ഒപ്പിട്ട് കത്ത് തെരഞ്ഞെടുപ്പ് സംസ്ഥാന കമ്മിഷനും ജില്ലാ കലക്ടര്‍ക്കും മറ്റു ബന്ധപ്പെട്ട അധികൃതര്‍ക്കും അയച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭന പറഞ്ഞു. ഇനി ഒന്നാംവാര്‍ഡിലെ ഈ ഒഴിവിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും. അതേസമയം വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്.

അധ്യാപിക കൂടിയായ സമീറയ്ക്ക് വാര്‍ഡിലെ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നു ലീഗ് കേന്ദ്രങ്ങള്‍ പറയുമ്പോഴും ശക്തമായ ഗ്രൂപ്പ് പോരാണ് രാജിയിലേക്ക് കലാശിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 24 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍ഡിഎഫിന് 12 ഉം യുഡിഎഫിന് 11 ഉം ബിജെപിക്ക് ഒരു അംഗവുമാണുള്ളത്.

Spread the love

2 thoughts on “കാസര്‍കോട് പള്ളിക്കര പഞ്ചായത്തില്‍ ലീഗ് അംഗം രാജിവെച്ചു”

  1. [7282]ph4bet login link | online slots na gcash deposit,Gamitin ang ph4bet login link para sa mabilis na access. Mag-download ng APK at subukan ang legit online casino philippines. Mag-register na at maglaro! visit: ph4bet

Leave a Reply

Your email address will not be published. Required fields are marked *