ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ഇന്ന് മുതല്‍

0
GVR TE

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ആരംഭിച്ചു. ഇന്ന് മുതലാണ് പുതിയ സംവിധാനം. രാവിലെ ഏഴ് മുതല്‍ എട്ട് വരെയാണ് ആദ്യ ഘട്ടം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തതിന്റെ രസീതുമായി അര മണിക്കൂര്‍ മുന്‍പ് ക്ഷേത്രത്തില്‍ എത്തണം.കിഴക്കേ നടയിലെ പൊതു ക്യൂ പന്തലിന്റെ വടക്കേ അറ്റത്തെ വരിയാണ് വെര്‍ച്വല്‍ ക്യൂ ദര്‍ശനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനായുള്ള സജ്ജീകരണങ്ങള്‍ തിങ്കളാഴ്ച നടത്തി. പ്രത്യേക ജീവനക്കാരേയും ചുമതലപ്പെടുത്തി.രാവിലെ ഏഴ് മുതല്‍ ഉച്ച വരെ ഓരേ മണിക്കൂര്‍ വീതവും വൈകീട്ട് നാല് മുതല്‍ അഞ്ച് വരെയുമാണ് വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം. ഓരോ മണിക്കൂറിലും 300 പേരെ വീതം പ്രവേശിപ്പിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *