എസ് ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം ചട്ടവിരുദ്ധം: രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

0
SREEJITH IPS

കൊച്ചി: എഡിജിപി ആയ എസ് ശ്രീജിത്തിനെ ഡിജിപിയാക്കി സ്ഥാനക്കയറ്റം നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്നും ഹൈക്കോടതി ചോദിച്ചു. സ്ഥാനക്കയറ്റം ചട്ടങ്ങള്‍ വിരുദ്ധമാണെന്നും കോടതി വിമര്‍ശിച്ചു. ബോഡി ബില്‍ഡര്‍മാര്‍ക്ക് ഇന്‍സ്‌പെക്ടര്‍ നിയമനം നല്‍കാന്‍ എഡിജിപി ശ്രീജിത്ത് വഴിവിട്ട ഇടപെടലുകള്‍ നടത്തി എന്ന് ആരോപിച്ച് കെഎം ഷാജഹാന്റെ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. അന്ന് ഹെഡ് ക്വാര്‍ട്ടര്‍ എഡിജിപിയായ എസ് ശ്രീജിത്ത് ചട്ടവിരുദ്ധമായി നിയമനം നടത്തിയത് അഴിമതിയാണെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. എസ് ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യമാണ്. ഇതിനായി വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര-വിജിലന്‍സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അനുമതി തേടിയിരുന്നെങ്കിലും അത് ലഭിച്ചില്ല.

മുന്‍ ആഭ്യന്തര സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിന്‍ഹയും, നിലവിലെ ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ് ആലമും ശ്രീജിത്തിനെ വഴിവിട്ട് സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും കെഎം ഷാജഹാന്‍ ആരോപിക്കുന്നു. കെ.എം ഷാജഹാന്റെ പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് തീരുമാനമെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നല്‍കിയ രണ്ടാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ആരോപണം നേരിടുന്ന ഒരാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്നും എഡിജിപി ആയ ഒരാള്‍ ഡിജിപിയായി പ്രെമോഷന്‍ നേടുമ്പോള്‍ വിജിലന്‍സ് ക്ലിയറന്‍സ് വേണ്ടേ എന്ന ചോദ്യവും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് മറുപടി നല്‍കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ സ്ഥാനക്കയറ്റം സാധാരണ നടപടി മാത്രമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *