പ്രവാസി സമൂഹത്തിന്റെ വിശ്വസ്ത അമരക്കാരൻ : നിസാർ തളങ്കര

0
NISSAR THALANKARA

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷന്റെ നിലവിലുള്ള പ്രസിഡന്റും, പ്രവാസലോകത്തെ പ്രമുഖ വ്യവസായ സ്ഥാപനത്തിന്റെ സി.ഇ.ഒയും ആയ നിസാർ തളങ്കര മാന്യതയുടെയും സംഘാടന മികവിന്റെയും ഉത്തമ പ്രതിരൂപമാണ്. കെ.എം.സി.സി.യെ പ്രതിനിധീകരിച്ച് പൊതുരംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം, കഴിഞ്ഞ രണ്ട് വർഷക്കാലം അസോസിയേഷന്റെ അമരത്തിരുന്ന് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ചരിത്രത്തിലെ സുവർണ്ണ ഏടുകളാണ്.

​വ്യക്തിജീവിതത്തിലെ ഔന്നത്യവും ഭരണപാടവവും ഒത്തിണങ്ങിയ നിസാർ തളങ്കര, എല്ലാ വിഭാഗം പ്രവാസികൾക്കും ഒരുപോലെ ആശ്രയിക്കാവുന്ന കരുതലാണ്. പ്രതിസന്ധിഘട്ടങ്ങളിൽ പ്രവാസി സമൂഹത്തിന് അദ്ദേഹം നൽകിയ നേതൃത്വവും ജീവകാരുണ്യ പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതാണ്. സംഘടനയുടെ വളർച്ചയ്ക്കപ്പുറം സാധാരണക്കാരായ തൊഴിലാളികളുടെയും പ്രവാസികളുടെയും ഉന്നക്ഷമത ലക്ഷ്യമാക്കി അദ്ദേഹം നടപ്പിലാക്കിയ ഓരോ പദ്ധതിയും ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായി മാറിയിട്ടുണ്ട്.

​മികച്ച ഭരണാധികാരിയും പ്രിയങ്കരനായ നേതാവുമായ നിസാർ തളങ്കരയുടെ ദീർഘവീക്ഷണമുള്ള നിസാർ തളങ്കര. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണ് സെപ്റ്റംബർ ആറിനാണ് തിരഞ്ഞെടുപ്പ്.

 

സഹ്യ ന്യൂസിലേക്ക് നിങ്ങൾക്കും വാർത്തകൾ അയക്കാം ഫോട്ടോയും വീഡിയോയും വാർത്തയും ഈ നമ്പറിലെ (+91 9497400104) വാട്സാപ്പിലേക്ക് നിങ്ങൾക്ക് അയക്കാവുന്നതാണ് അവ പരിശോധിച്ചതിനുശേഷം ഉടൻതന്നെ പബ്ലിഷ് ചെയ്യുന്നതാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *