എസ് ശ്രീജിത്ത് ഡിജിപി

തിരുവനന്തപുരം: ഡിജിപി യോഗേഷ് ഗുപ്തയെ ബെവ്കോ എംഡിയായി നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാധ്യായയാണ് പുതിയ ഫയര്‍ഫോഴ്സ് മേധാവി. ജയില്‍ മേധാവിയായ എസ് ശ്രീജിത്തിന് ഡിജിപി പദവി. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.
ഡിജിപി റാങ്കിലുള്ള ഫയര്‍ഫോഴ്സ് മേധാവി നിതിന്‍ അഗര്‍വാള്‍ വിരമിച്ച ഒഴിവിലാണ് ശ്രീജിത്തിന് ഡിജിപി പദവി നല്‍കിയത്. ശ്രീജിത്ത് ജയില്‍ മേധാവിയായി തുടരും. നിതിന്‍ അഗര്‍വാള്‍ വിരമിച്ചപ്പോല്‍ ഡിജിപിയായി പരിഗണിക്കേണ്ടിയിരുന്നത് എഡിജിപി എം ആര് അജിത് കുമാറിനെയായിരുന്നു. എന്നാല്‍ ആലപ്പുഴ രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് അജിത് കുമാര്‍ സസ്പെന്‍ഷനിലാണ്. ഇതോടെയാണ് ശ്രീജിത്തിന് അവസരമൊരുങ്ങിയത്.
സസ്പെന്‍ഷനിലുള്ള അജിത് കുമാറിന് പകരം എഡിജിപി എസ്. ശ്രീജിത്തിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്കി നിയമിക്കണമെന്നാണ് ചീഫ്സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയത്. സസ്പെന്ഷന് ഉത്തരവ് റദ്ദാക്കണമെന്നും ഡിജിപിയായുള്ള സ്ഥാനക്കയറ്റം തടയരുതെന്നും ചൂണ്ടിക്കാട്ടി എംആര്‍ അജിത്കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും പരാതി ട്രൈബ്യൂണല്‍ തള്ളിയിരുന്നു.
