ഔദ്യോഗിക വാഹനം നല്‍കിയില്ല; സൈക്കിളിലെത്തി പഞ്ചായത്ത് പ്രസിഡന്റ്

0
CYCLE PR

കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണ പങ്കെടുത്ത ചടങ്ങില്‍ പോകാന്‍ പഞ്ചായത്ത് പ്രസിഡന്റിന് ഔദ്യോഗിക വാഹനം നല്‍കിയില്ലെന്ന് പരാതി. പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് 15 കിലോമീറ്റര്‍ സൈക്കിളില്‍ യാത്ര ചെയ്തു പ്രസിഡന്റ് ചടങ്ങില്‍ പങ്കെടുത്തു. ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേര്‍ഡാണ് വേറിട്ട പ്രതിഷേധം നടത്തിയത്.ഇന്നലെ രാവിലെയാണ് സംഭവം. പോര്‍ട്ട് കൊല്ലത്ത് നടത്തിയ രാജ്യാന്തര ഗാര്‍ഹിക തൊഴിലാളികളുടെ വാര്‍ഷിക ചടങ്ങില്‍ പ്രധാന അതിഥികളില്‍ ഒരാളായാണ് പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചത്. മന്ത്രി ബിന്ദു കൃഷ്ണ ആയിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

വാഹനം എടുക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടപ്പോള്‍ വാഹനം കൊണ്ടു പോകാന്‍ സെക്രട്ടറി അനുവാദം നല്‍കിയിട്ടില്ലെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് സൈക്കിളില്‍ യാത്ര ചെയ്തത്.ചൂരല്‍ പൊയ്കയില്‍ ടാര്‍ മിക്‌സിങ് യൂണിറ്റിന് എതിരെ നടപടി എടുക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടിട്ടും സെക്രട്ടറി ആദ്യം തയാറായിരുന്നില്ല. തുടര്‍ന്ന് ജനപ്രതിനിധികള്‍ സമരം ചെയ്തതിലുള്ള വിരോധമാണ് സെക്രട്ടറിയെ ചൊടിപ്പിച്ചതെന്നാണ് പ്രസിഡന്റിന്റെ ആരോപണം. വാഹനം നല്‍കാത്ത സെക്രട്ടറിയുടെ നടപടിയെക്കുറിച്ച് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *