അച്ഛൻ ഉറങ്ങാത്ത വീട്ടിലെ ആദമിന്റെ മകൻ അബു

0
Salim Kumar Biography

ബിജു വിദ്യാധരൻ

2005-ൽ ബാബു ജനാർദനന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീടിലെ സാമുവലിന്റെ വേദന അതേ തീവ്രതയോടെ പ്രേക്ഷകരും അനുഭവിച്ചു. ലാൽ ജോസിന്റെ ഈ ചിത്രത്തിലെ അഭിനയത്തിന്, സലീം കുമാറിന് 2007-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന പുരസ്കാരം ലഭിച്ചു. [3]ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിയതോടെയാണ് സലിംകുമാറിന്റെ അഭിനയശേഷി പ്രശംസിക്കപ്പെട്ട് തുടങ്ങിയത്.

2010-ൽ പുറത്തിറങ്ങിയ ആദാമിന്റെ മകൻ അബുവിലൂടെ വെള്ളിത്തിരയിൽ വിസ്മയങ്ങൾ തീർക്കാനാവുമെന്ന് വീണ്ടും സലിംകുമാർ തെളിയിച്ചു. സലിം അഹമ്മദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആദാമിന്റെ മകൻ അബു. 2011 ജൂൺ 24-നു് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ദേശീയ ആവാർഡുകൾ വാരി കൂട്ടിയ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ 2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം സലീം കുമാറിന് ലഭിച്ചു. അബു എന്ന വൃദ്ധനായ അത്തറ് കച്ചവടക്കാരന്, തന്റെ സാമ്പത്തിക പരാധീനതകൾക്കിടയിലും മെക്കയിൽ ഹജ്ജു കർമം നിർവഹിക്കാനുണ്ടാകുന്ന മോഹവും, അതിനെ തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. സലിം കുമാർ, സറീനാ വഹാബ് എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, കലാഭവൻ മണി തുടങ്ങിയവർ മറ്റ് വേഷങ്ങൾ അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിനു 2010ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സലീം കുമാറിന് ലഭിച്ചു

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *