കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയനെ മാറ്റി; ആറു ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍

0
KANNUR COLL

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. സംസ്ഥാനത്തെ ആറു കലക്ടര്‍മാരെ അടക്കം മാറ്റി നിയമിച്ചു. കണ്ണൂര്‍ കലക്ടറായിരുന്ന അരുണ്‍ കെ വിജയനെ മാറ്റി. വ്യവസായ വകുപ്പ് ഡയറക്ടറായാണ് മാറ്റി നിയമിച്ചത്. എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ കലക്ടര്‍ അരുണ്‍ കെ വിജയനെതിരെയും ആക്ഷേപങ്ങൾ ഉയര്‍ന്നിരുന്നു.ഗതാഗത സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന പി ബി നൂഹിനെ ജിഎസ്ടി കമ്മീഷണറായി നിയമിച്ചു. കോഴിക്കോട്, പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ, കൊല്ലം ജില്ലാ കലക്ടര്‍മാരെയും മാറ്റിയിട്ടുണ്ട്. പി വിഷ്ണുരാജ് ആണ് കണ്ണൂരിന്റെ പുതിയ കലക്ടര്‍. എംഎസ് മാധവിക്കുട്ടിയെ കോഴിക്കോട് കലക്ടറായി മാറ്റി നിയമിച്ചു.

എ നിസാമുദ്ദീന്‍ പത്തനംതിട്ടയുടെ പുതിയ ജില്ലാ കലക്ടറാകും. കെ സുധീര്‍ ആണ് പാലക്കാട്ടെ പുതിയ കലക്ടര്‍. ഷാജി വി നായര്‍ ആണ് പുതിയ ആലപ്പുഴ ജില്ലാ കലക്ടര്‍. കൊല്ലം കലക്ടറായി ആനി ജൂല തോമസിനെയും നിയമിച്ചു. പട്ടീല്‍ അജിത് ഭഗവത് റാവുവിനെ ധനകാര്യ സെക്രട്ടറിയായും നിയമിച്ചു. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ രത്തന്‍ ഖേല്‍ക്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും നിയമിച്ച് ഉത്തരവ് ഇറങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *