പുല്‍ക്കൂട് നിര്‍മിക്കാനെത്തിയ 15 കാരന് നേരെ പീഡന ശ്രമം

0
ATHUL JOSEPH

തിരുവനന്തപുരം: പുല്‍ക്കൂട് നിര്‍മിക്കാനെത്തിയ 15 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് 38 കാരന്‍ പിടിയില്‍. മുട്ടട ഹോളിക്രോസ് പള്ളിയിലാണ് സംഭവം. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. പരുത്തിപ്പാറ സ്വദേശി അതുല്‍ ജോസഫ് എന്ന 38 കാരനാണ് പിടിയിലായത്.പുല്‍ക്കൂട് പണിയാനെത്തിയ പത്താം ക്ലാസ്സുകാരന് നേരെയായിരുന്നു അതിക്രമം. കുട്ടിയെ പള്ളിയുടെ പിന്‍ഭാഗത്തേക്ക് വിളിച്ച് വരുത്തിയായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചത്.രക്ഷപ്പെട്ടോടിയ വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ വിവരമറിയിച്ചു. പിന്നാലെ നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പള്ളി പരിപാലന സമിതി അംഗമാണ്അതുല്‍ ജോസഫെന്ന പ്രതി. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *