പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം മധ്യവയസ്കൽ പിടിയിൽ
കൊല്ലം : കരുനാഗപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം മധ്യവയസ്കൽ പിടിയിൽ. തൊടിയൂർ പുലി വഞ്ചി കിഴക്ക് പനക്കത്തറയിൽ അലിയാര് കുട്ടി മകൻ നാസർ54 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒക്ടോബർ മാസം ആണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ സിഡബ്ല്യുസിയിൽ സമീപിക്കുകയും സിഡബ്ല്യുസിയുടെ റിപ്പോർട്ട് പ്രകാരം കരുനാഗപ്പള്ളി പോലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളവിൽ പോയ നാസർ പന്തളം ,തേവലക്കര ഭാഗങ്ങളിൽ ഒളിവിൽ താമസിക്കുകയും പോലീസിന്റെ നീക്കം മനസ്സിലാക്കി തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു.
ഒളിവിൽ കഴിഞ്ഞ സമയം ഫോൺ ഉപയോഗിക്കാതെയും പേരുമാറ്റിയും ആയിരുന്നു താമസിച്ചിരുന്നത്. പ്രതിയുടെ നീക്കം മനസ്സിലാക്കിയ പോലീസ് പിന്തുടർന്ന് തിരുവനന്തപുരത്ത് നിന്നും പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എസിപി വി.എസ് പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനൂപ്, എസ് ഐ മാരായ ഷമീർ, ആഷിക് വേണുഗോപാൽ ,അമൽ, എസ് സി പി ഓമാരായ ഹാഷിം, മനോജ്, അനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
