നാളെ സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്‌ത് KSU

0

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്‌ത് കെ എസ് യു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർക്കു നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്‌തതെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനും പരിക്കേറ്റു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർക്ക് നേരെ ലാത്തി ചാര്‍ജ് നടത്തി. മാർച്ചിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. ‘സര്‍ക്കാരിൻ്റെ വികലമായ വിദ്യാഭ്യാസ നയ’ത്തിനെതിരെയാണ് കെഎസ്‌യു സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *