കുട്ടികളിലെ കാൻസറിന് പിന്നിൽ പോഷകാഹാരക്കുറവും പ്രധാനവില്ലൻ, കരുതൽ വേണമെന്ന് ​റിപ്പോർട്ട്

0

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ഇന്ത്യയിൽ കുട്ടികൾക്കിടയിൽ കാൻസർ സ്ഥിരീകരിക്കുന്നതിൽ പോഷകാഹാരക്കുറവിനും വലിയ പങ്കെന്ന് ​ഗവേഷകർ. കഡിൽസ് ഫൗണ്ടേഷൻ നടത്തിയ ഫു‍ഡ് ഹീൽസ് റിപ്പോർട്ട് 2024-ലാണ് ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. പതിന്നാല് സംസ്ഥാനങ്ങളിൽ നിന്നായി നാൽപത് ആശുപത്രികളെ കേന്ദ്രീകരിച്ച് നടത്തിയ ​ഗവേഷണത്തിനൊടുവിലാണ് വിലയിരുത്തലിലെത്തിയത്.

കുട്ടികൾക്കിടയിൽ പോഷകാഹാരക്കുറവ് എത്രത്തോളം ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും കാൻസർ സ്ഥിരീകരിക്കുന്ന കുട്ടികളിലേറെയും പോഷകാഹാരക്കുറവ് ഉള്ളവരാണെന്നും പഠനത്തിൽ പറയുന്നു. കണക്കുകൾപ്രകാരം പ്രതിവർഷം ഏകദേശം 76,000 കുട്ടികളെ കാൻസർ ബാധിക്കുന്നുണ്ട്. ഇതിൽ അമ്പത്തിയേഴ് ശതമാനം മുതൽ അറുപത്തിയൊന്നു ശതമാനംവരെയുള്ള കുട്ടികളും പോഷകാഹാരക്കുറവ് നേരിട്ടിരുന്നുവെന്ന് പഠനത്തിലൂടെ കണ്ടെത്തി.

ഈ പോഷകാഹാരക്കുറവ് ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും പ്രതിരോധശേഷിക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലം ചികിത്സ സങ്കീർണമാകാമെന്നും ​ഗവേഷകർ പറയുന്നു. രോ​ഗത്തെ അതിജീവിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിലും പോഷകാഹാരക്കുറവിന് പങ്കുണ്ടെന്ന് ​ഗവേഷകർ പറയുന്നു. ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തേണ്ടതുണ്ടെന്ന് കഡിൽസ് ഫൗണ്ടേഷൻ സി.ഇ.ഒ. പുർനോതാ ദത്താ ഭാൽ പറയുന്നു.

പീഡിയാട്രിക് കാൻസർ കെയർ രം​ഗത്ത് വലിയൊരു വെല്ലുവിളിയായി തുടരുന്ന വിഷയമാണ് പോഷകാഹാരക്കുറവ്. വേണ്ടത്ര പോഷകാഹാരം ലഭിച്ചാൽമാത്രമേ കുട്ടികൾക്ക് പലവിധരോ​ഗങ്ങളെയും ചെറുക്കാനാവൂ. പോഷകാഹാരം ലഭിക്കാത്തതുകൊണ്ടുമാത്രം കുട്ടികൾ രോ​ഗങ്ങൾക്ക് അടിമകളാകാതിരിക്കാൻ ഉറച്ച നടപടികൾ കൈക്കൊള്ളണമെന്നും ​ഗവേഷകർ പറയുന്നു.

സാധാരണയായി കണ്ടുവരുന്ന പീഡിയാട്രിക് ക്യാൻസറുകൾ

കുട്ടികളിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന ക്യാൻസറുകൾ അക്യൂട്ട് ലുക്കീമിയയാണ്. സെൻട്രൽ നാഡീവ്യൂഹം മുഴകൾ, ലിംഫോമ, വിൽംസ് ട്യൂമർ, ന്യൂറോബ്ലാസ്റ്റോമ, ഓസ്റ്റിയോസാർക്കോമ പോലുള്ള അസ്ഥി മുഴകൾ എന്നിവയാണ് മറ്റുള്ളവ. കുട്ടികളിൽ ഉണ്ടായിവരുന്ന ക്യാൻസറിന്റെ കാരണം കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പക്ഷേ ജനിതകമാറ്റങ്ങളും പാരിസ്ഥിതിക ഘടകങ്ങളും ഒരു പങ്കുവഹിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

പീഡിയാട്രിക്ക് ക്യാൻസർ കുട്ടികളിൽ ഉണ്ടാക്കുന്ന ഒരുപാട് ലക്ഷണങ്ങളുണ്ട്. ഉടലെടുക്കുന്ന ക്യാൻസറുകളനുസരിച്ച് പീഡിയാട്രിക് ക്യാൻസറിന്റെ ലക്ഷണങ്ങളും മാറും. എന്നാൽ ചില സാധാരണ ലക്ഷണങ്ങളിൽ ശരീരഭാരം കുറയുക, വിളർച്ച, ക്ഷീണം, സന്ധികളിൽ നീര് ഉണ്ടാവുക അല്ലെങ്കിൽ വേദനയുണ്ടാവുക, അണുബാധ മൂലമുണ്ടാകുന്ന പനി, അമിതമായ ചതവ്, തലവേദന എന്നിവയെല്ലാം ഉൾപ്പെടുന്നു. വയറിലും കഴുത്തിലും ഉണ്ടാകുന്ന മുഴ എന്നിവയും ഇതിൽ ഉൾപ്പെടും. നമ്മുടെ കുട്ടികളിൽ എന്തെങ്കിലും അസാധാരണമായ ലക്ഷണങ്ങൾ കണ്ടാൽ മാതാപിതാക്കളും പരിചരിക്കുന്നവരും വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്, കാരണം നേരത്തെയുള്ള കണ്ടെത്തലും ചികിത്സയും ഫലം മെച്ചപ്പെടുത്തും.

കാരണങ്ങളെക്കുറിച്ച് ബോധവാന്മാരാകുക

പീഡിയാട്രിക് ക്യാൻസർ ഉടലെടുക്കുവാൻ പ്രത്യേകമായ ഒരു കാരണമില്ല. ഭൂരിഭാഗം കാരണങ്ങളും അജ്ഞാതമാണ്. ജനിതകമായ കാരണങ്ങൾ, പാരിസ്ഥിതിക വിഷവസ്തുക്കളുമായുള്ള സമ്പർക്കം, ചില രീതിയിലുള്ള അണുബാധകൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാവാം. കുട്ടികളിൽ ക്യാൻസർ രൂപപ്പെടുവാൻ റേഡിയേഷനുകൾ പ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. നിലവിൽ, ഗർഭകാലത്തെ ക്യാൻസർ തടയുവാൻ മാർഗ്ഗങ്ങളില്ല . എന്നിരുന്നാലും, ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിലൂടെയും ദോഷകരമായ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുന്നതിലൂടെയും പതിവായി വൈദ്യപരിശോധന നടത്തുന്നതിലൂടെയും സ്ത്രീകൾക്ക് ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുവാൻ സാധിക്കും.

ചികിത്സാരീതികൾ

പരിചയസമ്പന്നരായ വിദഗ്ധരുടെ പരിചരണമാണ് പീഡിയാട്രിക് ക്യാൻസറിന് ആവശ്യം. സോളിഡ് ട്യൂമറിന് കീമോതെറാപ്പി, സർജിക്കലായ നീക്കം, റേഡിയേഷൻ തെറാപ്പി, മജ്ജ അല്ലെങ്കിൽ സ്റ്റെം സെൽ മാറ്റിവക്കൽ എന്നിവയുൾപ്പെടെ മൾട്ടി ഡിസിപ്ലിനറി ടീം മാനേജ്മെന്റ് ആവശ്യമാണ്. ഏതെങ്കിലും അവയവങ്ങളിലോ പേശികളിലോ ഉള്ള ക്യാൻസറിന്റെ മുഴകൾ നേരത്തെ കണ്ടുപിടിച്ചാൽ ശസ്ത്രക്രിയയിലൂടെ വളരെ വേഗം സുഖപ്പെടുത്താം. എന്നാൽ ക്യാൻസറിന്റെ മുഴകൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെങ്കിൽ കീമോതെറാപ്പിയോ റേഡിയേഷനോ ആവശ്യമായി വന്നേക്കും.

അതിജീവനം

പ്രത്യേകമായ പരിചരണത്തിലൂടെ പീഡിയാട്രിക് ക്യാൻസർ ഭേദമാക്കാം. നേരത്തെയുള്ള തിരിച്ചറിയിലും ദൃഢഗതിയിലുള്ള രോഗനിർണയവും ഫലം മെച്ചപ്പെടുവാൻ ആവശ്യമാണ്. ആദ്യ രണ്ട് വർഷത്തിലെ തെറാപ്പിയിൽ രോഗം ആവർത്തിക്കുവാനുള്ള സാധ്യതയുണ്ട്. അതിനാൽ തുടർച്ചയായുള്ള പരിചരണം ഇതിന് ആവശ്യമാണ്. ചികിത്സയ്ക്കുശേഷം ദീർഘകാല പ്രത്യാഘാതങ്ങൾക്ക് ഇടവരുത്താതെ കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കണം. വൈകിയുള്ള രോഗനിർണയവും ചികിത്സയും മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെപ്പറ്റി മാതാപിതാക്കളെ അവബോധവാന്മാരാക്കണം.

പീഡിയാട്രിക് ക്യാൻസർ കേവലം കുട്ടിയെ മാത്രമല്ല ഒരു കുടുംബത്തെ മൊത്തം ഉലച്ചുകളയുന്ന വിഷമകരമായ യാഥാർഥ്യമാണ്. എന്നാൽ കൃത്യമായി ജനങ്ങളിൽ അവബോധം വളർത്തുന്നതിലൂടെയും, രോഗം ബാധിച്ച കുട്ടികൾക്ക് സാധാരണജീവിതത്തിലേക്ക് മടങ്ങി വരുവാനുള്ള ഊർജം നൽകാൻ സാധിക്കുന്നതിലൂടെയും ഒരു കുട്ടിക്കും ക്യാൻസർ നേരിടേണ്ടിവരാത്ത ഒരു ഭാവിയിലേക്ക് നമുക്ക് മുന്നേറാൻ കഴിയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *