മന്ത്രിയെ കാറില്‍ നിന്ന് ഇറക്കി നടത്തിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍; വന്‍ സുരക്ഷ വീഴ്ച

1
KMS

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ സുരക്ഷാ വീഴ്ച. തദ്ദേശ മന്ത്രി കെഎംഷാജിയുടെ വാഹനം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് മന്ത്രി ഓട്ടോയില്‍ കയറിയെങ്കിലും മന്ത്രിയെ സഞ്ചരിക്കാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് മന്ത്രിക്ക് നടന്നുപോകേണ്ടി വന്നു. സെക്രട്ടേറിയറ്റില്‍നിന്നും മടങ്ങുന്നതിനിടെയാണ് മന്ത്രിയുടെ വാഹനം വാന്‍ട്രോസ് ജങ്ഷനില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞത്.

പ്രതിഷേധക്കാര്‍ വാഹനം തടഞ്ഞതോടെ അല്‍പനേരം മന്ത്രി വാഹനത്തിലിരുന്നു. പിന്നീട് വാഹനത്തില്‍നിന്നും ഇറങ്ങിയ മന്ത്രി ഓട്ടോയില്‍ പോകാന്‍ ശ്രമിച്ചു. ഓട്ടോയില്‍ കയറിയെങ്കിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വീണ്ടും തടഞ്ഞു. പിന്നീട് മന്ത്രി നടന്നുപോകുകയായിരുന്നു. സംഭവ സമയം മന്ത്രിക്ക് പൈലറ്റോ എസ്‌കോര്‍ട്ടോ ഉണ്ടായിരുന്നില്ല. ഗണ്‍മാനും പഴ്‌സണല്‍ സാറ്റാഫും മാത്രമാണ് ഒപ്പമുണ്ടായിരുന്നത്.

കൊല്ലം സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ബിജെപി സംസ്ഥാന മന്ത്രിമാരുടെ വാഹനങ്ങള്‍ തടയാന്‍ തുടങ്ങിയത്. ഇന്ന് തലസ്ഥാനത്ത് മൂന്നിടത്താണ് ആക്രമണം ഉണ്ടായത്.

Spread the love

1 thought on “മന്ത്രിയെ കാറില്‍ നിന്ന് ഇറക്കി നടത്തിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍; വന്‍ സുരക്ഷ വീഴ്ച”

Leave a Reply

Your email address will not be published. Required fields are marked *