മുംബൈ മലയാളി വിശാഖിന് ‘ലോക റെക്കോർഡ്’ തകർക്കാൻ ഇനി 40 ദിവസം !

അൾട്രാ മാരത്തോണറായ വിശാഖ് കൃഷ്ണസ്വാമി ലോക ശ്രദ്ധ നേടിയ ഇന്ത്യൻ കായിക താരം.
മുരളീദാസ് പെരളശ്ശേരി
മുംബൈ: ഡോംബിവ്‌ലി മലയാളിയും അന്താരാഷ്‌ട്ര അൾട്രാ മാരത്തോണറുമായ വിശാഖ് കൃഷ്ണസ്വാമിക്ക് തുടർച്ചയായ അർദ്ധ ദൂര മാരത്തൺ (half marathon ) ഓട്ടത്തിൽ ചൈനയുടെ ലോക റെക്കോർഡ് തകർക്കാൻ (half marathon ) ഇനി കേവലം 40 ദിവസം മാത്രം ! .
2020ൽ ചൈനയുടെ ലിയു എൽഹായി ഓടി തീർത്ത 234 ദിവസത്തെ മറികടന്ന് പുതിയൊരു ഗിന്നസ് ലോക റെക്കോർഡ് സൃഷ്ടിക്കാനാണ് വിശാഖിൻ്റെ ശ്രമം.235 ദിവസത്തിൽ ഓട്ടം അവസാനിപ്പിക്കാതെ 700 ദിവസമാക്കുക എന്നതാണ് തൻ്റെ ദൗത്യമെന്നും എല്ലാവരുടെയും സഹകരണമുണ്ടെങ്കിൽ അത് സാധ്യമാകുമെന്നും വിശാഖ് ‘സഹ്യ ടിവി’ യോട് പറഞ്ഞു. ആരോഗ്യം പരിരക്ഷിക്കാനുള്ള പോഷകാഹാരക്രമവും അതിനായുള്ള സാമ്പത്തിക ബുദ്ധിമുട്ടും തൻ്റെ ഓട്ടത്തെ ബാധിക്കുന്നുണ്ട് വിശാഖ്
തുറന്നു പറഞ്ഞു.
ഡോംബിവ്‌ലിയിലുള്ള ഒരു കിലോമീറ്റർ വ്യാപ്‌തിയുള്ള നഗരസഭയുടെ മൈതാനത്ത് ദിവസവും 21.1 കിലോമീറ്റർ നിർത്താതെ, വേനലിനേയും മഴയേയും നിസ്സാരമാക്കി ഓടിയാണ് ഈ യുവാവ് തൻ്റെ ലക്ഷ്യത്തിലേക്ക് കുതിക്കുന്നത്. കേരളീയ സമാജം ഡോംബിവ്‌ലിയുടെ കീഴിലുള്ള മോഡൽ കോളേജിൽ നിന്നും എംകോം പൂർത്തിയാക്കിയ വിശാഖ് അൾട്രാ മാരത്തോൺ ഓട്ടക്കാരനായിട്ട് 5 വർഷമായി. ഇതിനിടയിൽ തന്നെ അന്തരാഷ്ട്ര തലത്തിൽ ഈ തിരുവനന്തപുരം സ്വദേശി ശ്രദ്ധനേടിക്കഴിഞ്ഞു നഗ്‌നപാദനായി ദിവസേന പുലർച്ചെ മൂന്ന് മണി മുതൽ അഞ്ചര വരെ 42.195 കിലോമീറ്റർ ഓടി നേരത്തെ വിശാഖ് ഗിന്നസ് റെക്കോർഡ് നേടിയിട്ടുണ്ട്.
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റൺ മോങ്ക്സ് ,(RunMonks and RaceTime India)റേസ് ടൈം ഇന്ത്യ എന്നിവ സംയുക്തമായി ,രാജ്യത്തിൻറെ വിവിധഭാഗങ്ങളിലായിസംഘടിപ്പിക്കുന്ന അൾട്രാ ,ബേർഫൂട്ട് (ചെരുപ്പിടാതെ ) മാരത്തോണുകളിലെ സ്ഥിരം സാന്നിധ്യമായി വിശാഖ് . കഴിഞ്ഞ വർഷം ജനുവരിയിൽ ബാംഗ്ലൂരിൽ വെച്ച് നടന്ന അൾട്രാ മരത്തോണിൽ ‘മേജിക് ബുക്കോഫ് റെക്കോർഡ്‌സ് , 2022 ലെ മികച്ചകായികതാരമായി തെരഞ്ഞെടുത്തത് വിശാഖിനെ ആയിരുന്നു.72 മണിക്കൂറിൽ 300 കിലോമീറ്റർ ഓടിയാണ് ഈ അംഗീകാരം അദ്ദേഹത്തിന് ലഭിച്ചത്.2020 ൽ പൂനയിൽ വെച്ചുനടന്നിരുന്ന ദീർഘദൂര ഓട്ട മത്സരത്തിൽ 43 മണിക്കൂർ കൊണ്ട് 161 കിലോമീറ്ററാണ് വിശാഖ് ഓടി തീർത്തത് .
ഇതിൽ മൂന്നാം സ്ഥാനം അദ്ദേഹത്തിനു ലഭിച്ചു. ഛണ്ഡീഗഡ് , അരുണാചൽപ്രദേശ് എന്നിവടങ്ങളിൽ നടന്ന മാരത്തോൺ മത്സരങ്ങളിലും നിർദിഷ്ട ദൂരം പൂർത്തിയാക്കിയിട്ടുണ്ട്.. നേരത്തെ ഡോംബിവ്‌ലിയിൽ വച്ച് , മൂന്നാഴ്‌ച – രാവിലെ മൂന്നരമണിക്കൂർ കൊണ്ട് ദിവസേനെ 21കിലോമീറ്റർ ഓടിയുംഇദ്ദേഹം റെക്കോർഡ് സൃഷ്ട്ടിച്ചിട്ടുണ്ട് . റൺമോംക്സ് , റേസ് ടൈം ഇന്ത്യ എന്നിവയുടെ ബ്രാൻഡ് അമ്പാസഡറിൽ ഒരാളായാണ് കഴിഞ്ഞ വർഷം ഡിസമ്പർ 5 ന് അരുണാചൽപ്രദേശിൽ നടക്കുന്ന സ്വീകരണപരിപാടിയിൽ വിശാഖ് പങ്കെടുത്തിരുന്നത്..
പിന്നീട് ഇവിടെ നടന്ന 35 കിലോമീറ്റർ അൾട്രാ മാരത്തോണിലും ഓടി .
ടെറിഫാക്സ് എന്ന വികലാംഗനായ യുവാവ് ഒറ്റക്കാലിൽ കാനഡ നഗരം മുഴുവൻ ഓടിയത് വലിയ വാർത്തയായി മാറിയ ദൃശ്യം ടിവിയിലൂടെ കോളേജ് പഠന കാലത്ത് കണ്ടതാണ് അന്തർമുഖനായിരുന്ന തൻ്റെ ജീവിതത്തെ മാറ്റിയത് എന്ന് വിശാഖ് പറയുന്നു. . ” ശാരീരികമായും സാ മ്പത്തികമായും വെല്ലുവിളികൾ നേരിടുന്ന തനിക്ക് ,ആ ദൃശ്യം വലിയ പ്രചോദനം തന്നു. പിന്നീട് ഡോംബി വലിയിലെ തെരുവുകളിലൂടെ രാവിലെയും വൈകുന്നേരവും ഓടാ ൻ ആരംഭിച്ചു. അതൊരു ശീലമാക്കി മാറ്റി. മഴയത്തും പൊരിവെയിലത്തും ഓടും. ആരും തന്നെ ശ്രദ്ധിക്കില്ലായിരുന്നു. ഇന്ന് ലോകം എന്നെ നിരീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു!” .വിശാഖ് പറഞ്ഞു.
ഓടുന്നതിനിടയിൽ ബാംഗ്ലൂരിൽ ലഭിച്ചിരുന്ന ജോലി നഷ്ടപ്പെട്ടെങ്കിലും ഓ ട്ടത്തെ ഉപേക്ഷിക്കാൻ വിശാഖ് തയ്യാറായിട്ടില്ല.രാജ്യത്തിനും തന്നെ വലുതാക്കിയ ഡോംബിവലിക്കും തൻറെ അമ്മയ്ക്കും കുടുംബത്തിനും അഭിമാനം നൽകുന്ന വിധം ഈ ലോകത്തെ തന്നെ താൻ ഓടി കീഴടക്കും എന്ന ആത്മവിശ്വാസവും ധൈര്യവുമാണ് ഇപ്പൊൾ ഈ യുവാവിനെ മുന്നോട്ട് നയിക്കുന്നത്. . തൻ്റെ നേട്ടങ്ങൾ കാണാനാവാതെയുള്ള അച്ഛൻ്റെ അകാല വിയോഗം വിശാഖിൻ്റെ വലിയ നഷ്ട്ടവും ദുഖവുമാണ് . അച്ഛൻ പരേതനായ കൃഷ്ണസ്വാമി. ജയലക്ഷ്മിയാണ് അമ്മ .സ്വദേശം തിരുവനന്തപുരം. സഹോദരി മീന കൃഷ്‌ണസ്വാമി. ഡോംബിവ്‌ലി ഈസ്റ്റിലുള്ള സ്റ്റാർ കോളനിയിൽ താമസിക്കുന്നു.
വിശാഖിന് ‘സഹ്യ ടിവി’യുടെ വിജയാശംസകൾ…

Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me? https://accounts.binance.bh/register/person?ref=IHJUI7TF