25 മെഡിക്കൽ കോളജ് സൂപ്രണ്ടുമാരെ സ്ഥലം മാറ്റി

തിരുവനന്തപുരം: ആരോഗ്യ വകുപ്പില്‍ അടിമുടി മാറ്റവുമായി സംസ്ഥാന സർക്കാർ. മെഡിക്കല്‍ കോളജുകളിലെ സൂപ്രണ്ടുമാരെ മാറ്റി ഉത്തരവിറക്കി. 25 ഉദ്യോഗസ്ഥരെയാണ് മാറ്റി നിയമിച്ചത്. ഉത്തരവ് ഉടന്‍ പ്രാബല്യത്തിലാക്കണമെന്നും സര്‍ക്കാര്‍ നിർദ്ദേശമുണ്ട്. സൂപ്രണ്ടുമാര്‍ക്ക് പുറമേ ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ക്കും ആര്‍എംഒമാര്‍ക്കും മാറ്റമുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോ. ജയചന്ദ്രനെ സൂപ്രണ്ടായി നിയമിച്ചു. അനസ്തേഷ്യ വിഭാഗം പ്രൊഫസറായിരുന്നു ജയചന്ദ്രന്. കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഡോ. അനൂപ് ജോസഫിനെയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഡോ. ലിജോ കൊല്ലനൂരിനേയും കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോ. ടിഗ്ഗി തോമസിനെയും സൂപ്രണ്ടുമാരായി നിയമിച്ചു. ഇടുക്കി മെഡിക്കല്‍ കോളജില്‍ ഡോ. ഹരീഷ് ചന്ദ്രനാണ് പുതിയ സൂപ്രണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഡോ. ലക്ഷ്മിയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോ. ശ്രീജയനുമാണ്.
പുതിയ സൂപ്രണ്ടുമാർ.കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം മരവിപ്പിച്ചിരുന്നു. സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങി മണിക്കൂറുകള്‍ക്കകമായിരുന്നു നടപടി. രണ്ട് പ്രിന്‍സിപ്പല്‍മാരുടെ പരാതിയില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്ഥലം മാറ്റാനുളള തീരുമാനം മരവിപ്പിച്ചത്.
