കൊട്ടിൽപ്പാറ ആക്രമണക്കേസിലെ പ്രതിയെ വിഷം കഴിച്ച ശേഷം കണ്ടെത്തി

എലപ്പുള്ളി∙ കൊട്ടിൽപാറയിൽ യുവതിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി കൊട്ടിൽപ്പാറ സ്വദേശി സൈമണെയാണു (31) പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുലർച്ചെ നാലിനു വീടിന് സമീപം അവശനിലയിൽ കണ്ടെത്തിയ സൈമണെ ബന്ധുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലുള്ള സൈമൺ അപകടനില തരണം ചെയ്തിട്ടില്ല.
ആശുപത്രിയിലെത്തിച്ച യുവാവിനെ നിരീക്ഷണത്തിലാക്കി. വീടിന് സമീപം പുല്ലരിയുന്നതിനിടെ ഇന്നലെയാണ് യുവതിയെ സൈമൺ വെട്ടിപ്പരുക്കേൽപ്പിച്ചത്. യുവതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. https://www.binance.info/register?ref=JW3W4Y3A
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.