ലോകസൗന്ദര്യ കിരീടം: ക്രിസ്റ്റിന 
പിഷ്‌കോവ 
ലോകസുന്ദരി

0

മുംബൈ: ലോകസൗന്ദര്യ കിരീടം മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റ്യാന പിസ്‌കോവക്ക്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 112 സുന്ദരിമാരെ പിന്നിലാക്കിയാണ് മിസ് ക്രിസ്റ്റ്യാന പിസ്‌കോവ കിരീടം ചൂടിയത്.

ക്രിസ്റ്റ്യാനയ്‌ക്കൊപ്പം മിസ് ബോട്‌സ്വാന, മിസ് ട്രിനിഡാഡ് ആന്റ് ടൊബാഗോ, മിസ് ലെബനന്‍ എന്നിവരാണ് അവസാന നാലിലെത്തിയത്. രണ്ടാം സ്ഥാനം മിസ് ബോട്‌സ്വാന ലെസഗോ ചോംബോക്കും, മൂന്നാം സ്ഥാനം മിസ് ലെബനന്‍ യാസ്മിന്‍ സൈതൗണിയും സ്വന്തമാക്കി. മിസ് ഇന്ത്യ സിനി ഷെട്ടി അവസാന എട്ടില്‍ ഇടം നേടി.

28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മിസ് വേള്‍ഡ് മത്സരം ഇന്ത്യയില്‍ വെച്ച് നടക്കുന്നത്. 1996ല്‍ ബെംഗളൂരുവിലാണ് ഇതിന് മുമ്പ് ഇന്ത്യയില്‍ മിസ് വേള്‍ഡ് മത്സരം നടന്നത്. 88 മത്സരാര്‍ഥികൾ മാറ്റുരച്ച മത്സരത്തിൽ ഗ്രീസില്‍ നിന്നുള്ള ഐറിന്‍ സ്‌ക്ലിവയ ലോകസുന്ദരിയായി  തിരഞ്ഞെടുക്കപെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *