കാലിത്തീറ്റ വിലക്കയറ്റത്തിന് പരിഹാരം ഉടന്‍: മന്ത്രി ബിന്ദു കൃഷ്ണ

0
KFLL

കൊല്ലം: കാലിത്തീറ്റ വിലക്കയറ്റം ഉള്‍പ്പെടെ ക്ഷീരകര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തിവരികയാണെന്നും ക്ഷീരകര്‍ഷകരെ കൈവിടില്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച തേവലപ്പുറം മൃഗാശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ മൃഗസംരക്ഷണ, ക്ഷീരമേഖലകളെ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഗുണമേ•യുള്ള പാലിന്റെ ഉത്പാദനം ഉറപ്പാക്കുന്നതിനൊപ്പം പാല്‍ പരിശോധനാ സംവിധാനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കും. ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിനാവശ്യമായ ഇടപെടലുകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

മൃഗങ്ങളില്‍ ഉണ്ടാകുന്ന സാംക്രമിക രോഗങ്ങള്‍ നേരത്തേ കണ്ടെത്തി സമയബന്ധിതമായി ചികിത്സ ഉറപ്പാക്കുന്നതില്‍ മൃഗാശുപത്രികള്‍ക്ക് നിര്‍ണായക പങ്കുണ്ട്. കൃത്യമായ വാക്‌സിനേഷന്‍, രോഗനിരീക്ഷണം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കൊപ്പം പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനും മൃഗസംരക്ഷണ വകുപ്പ് പ്രാധാന്യം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 60 ലക്ഷം രൂപ ചെലവഴിച്ചാണ് തേവലപ്പുറം മൃഗാശുപത്രിയുടെ നവീകരണം പൂര്‍ത്തിയാക്കിയത്. ഡോക്ടര്‍ റൂം, ഓഫീസ്, ഫാര്‍മസി, സ്റ്റോര്‍ റൂം, വരാന്ത, രണ്ട് ശുചിമുറികള്‍, പോര്‍ച്ച് തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ചടങ്ങില്‍ ഇടിമിന്നലേറ്റ് പശുവിനെ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകന്‍ സുരേഷ് ബാബുവിന് 16,400 രൂപയുടെ ധനസഹായം മന്ത്രി കൈമാറി.
കെ എന്‍ ബാലഗോപാല്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യ വി, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിന്ദു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണ്‍ ബാബു എസ് ആര്‍, നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍ എസ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. സിന്ധു കെ, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഷീജ എസ്, ഐ സി ഡി പി പ്രോജക്ട് ഓഫീസര്‍ ഡോ. ദീപ്തി എസ്, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ബിനു എം തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You may have missed