ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹനന് അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹനന് അന്തരിച്ചു. കുടുംബസമേതം യാത്രയ്ക്കിടെ മാര്ത്താണ്ഡത്തുവച്ച് ട്രെയിനില്‍നിന്ന് കാല്‍വഴുതി വീണായിരുന്നു അന്ത്യം.കേരളശബ്ദം, നാന സിനിമാ വാരിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ദീര്‍ഘകാലം ഫോട്ടോഗ്രാഫര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു.
അപകടത്തിന് പിന്നാലെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, മുഖാമുഖം, അനന്തരം തുടങ്ങി നിരവധി സിനിമകളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയും പ്രവര്‍ത്തിച്ചിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലും ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.
