വനിതാ മുന്നേറ്റവും പാരമ്പര്യ പ്രൗഢിയും വാനോളമുയർത്തി ഒമാൻ പവലിയൻ: ഷാർജ പുസ്തകോത്സവത്തിൽ വിസ്മയ കാഴ്ചകൾ

0
SHJ WOM

ഷാർജ: 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ (SIBF 2026) അതിഥി രാജ്യമായ ഒമാന്റെ പവലിയൻ സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നു. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും കടൽമാർഗ്ഗമുള്ള വ്യാപാര ചരിത്രവും പ്രദർശിപ്പിക്കുന്നതിനൊപ്പം ഒമാനി വനിതകളുടെ പങ്ക് വിളിച്ചോതുന്ന വേറിട്ട കാഴ്ചകളാണ് പവലിയനിൽ ഒരുക്കിയിരിക്കുന്നത്.
ഒമാന്റെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള പരമ്പരാഗത വസ്ത്രധാരണ രീതികൾ വ്യക്തമാക്കുന്ന ‘ത്രിഡി മാതൃകകൾ’ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. നോർത്ത്-സൗത്ത് അൽ ശർഖിയ, മസ്കറ്റ്, ദുഫാർ, അൽ വുസ്ത തുടങ്ങിയ മേഖലകളിലെ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രങ്ങളും വേഷഭൂഷാദികളും സന്ദർശകർക്ക് പുതിയ അനുഭവമാകുന്നു.

3D പ്രിന്റിംഗ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഈ പ്രദർശനം തയ്യാറാക്കിയതെന്ന് ഫൈൻ ആർട്സ് ഡയറക്ടർ അമൽ മുഹമ്മദ് വ്യക്തമാക്കി. പ്രശസ്ത ഫോട്ടോഗ്രാഫർമാർ പകർത്തിയ ഒമാനി വനിതകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങളും പവലിയനെ കൂടുതൽ മനോഹരമാക്കുന്നു. വനിതാ ശാക്തീകരണത്തിനും സാംസ്കാരിക മൂല്യങ്ങൾക്കും ഒമാൻ നൽകുന്ന പ്രാധാന്യമാണ് ഇതിലൂടെ പ്രകടമാകുന്നത്. നവംബർ 15 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകോത്സവത്തിൽ 126 രാജ്യങ്ങളിൽ നിന്നുള്ള 3,212 പ്രസാധകരാണ് പങ്കെടുക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You may have missed