ഷാർജ പുസ്തകമേളയെക്കുറിച്ചുള്ള ആദ്യ സമഗ്ര ഇംഗ്ലീഷ് പുസ്തകം പ്രകാശനം ചെയ്തു
ഷാർജ: അന്താരാഷ്ട്ര പുസ്തകമേളയുടെ ചരിത്രവും വളർച്ചയും സമഗ്രമായി പ്രതിപാദിക്കുന്ന ഇംഗ്ലീഷിലെ ആദ്യ പുസ്തകമായ “എ ഫെയർ c/o ഷാർജ” പ്രകാശനം ചെയ്തു. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ആദ്യദിനമായ നവംബർ 4 ബുധനാഴ്ച രാത്രി എട്ടിന് ഷാർജ എക്സ്പോ സെന്ററിലെ ഹാൾ 7-ലെ റൈറ്റേഴ്സ് ഫോറത്തിലായിരുന്നു പ്രകാശനച്ചടങ്ങ്.
ദുബായ് വാർത്തയിലെ റിപ്പോർട്ടറായ ശ്രീജിഷ് ശാരദ ശ്രീകണ്ഠൻ നായരുടെ രണ്ടാമത്തെ പുസ്തകമായ ‘ “എ ഫെയർ c/o ഷാർജ” ദുബായ് വാർത്ത ചീഫ് എഡിറ്റർ നിസ്സാർ സൈദ് അധ്യക്ഷനും ഷാർജാ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് പി.വി. മോഹൻകുമാർ മുഖ്യാതിഥിയുമായ ചടങ്ങിൽ മലയാള നാടകവേദിയിലെ അതുല്യപ്രതിഭ വക്കം ഷക്കീർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഇ.പി. ജോൺസണ് പുസ്തകം കൈമാറി പ്രകാശനം ചെയ്തു.
ശ്രീജിഷിന്റെ വ്യക്തിഗത വെബ്സൈറ്റായ www.sreejish.in-ന്റെ ഉദ്ഘാടനം ലിപി പബ്ലിക്കേഷൻസ് മേധാവി ലിപി അക്ബർ നിർവഹിച്ചു. എം.എ. സുഹൈൽ അവതാരകനായ ചടങ്ങിൽ ദീപാ ഗണേഷ്, ഗീതാ മോഹൻ, പുന്നക്കൻ മുഹമ്മദലി, എം.സി.എ. നാസർ, അഹമ്മദ് ഷെരീഫ്, അമ്മാർ കിഴുപറമ്പ്, ആമിന നിസ്സാർ, കെ.വി.എം. ദാവൂദ്, രാകേഷ് രാജ്, രഹം സിതാര, മുരളി ഇകറൂൾ, സജ്ന അബ്ദുള്ള, മച്ചിങ്ങൽ രാധാകൃഷ്ണൻ, ചാക്കോ ഊളക്കാടൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
