സതീശനെതിരെ ആഞ്ഞടിച്ച് അടൂർ പ്രകാശ്
തിരുവനന്തപുരം: യുഡിഎഫിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് എംപിയും കൺവീനറുമായ അടൂർ പ്രകാശ്. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ചില സ്ഥലങ്ങളിൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയാതെ പോയെങ്കിലും, വലിയ പരിക്കില്ലാതെ 18 സീറ്റുകൾ യു.ഡി.എഫ്. നേടിയെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ യോഗം അടുത്തകാലത്തൊന്നും നടന്നിട്ടില്ല. മുഖ്യമന്ത്രിയാണ് അതിന് മുൻകൈ എടുക്കേണ്ടത്. അദ്ദേഹം കാര്യങ്ങൾ തീരുമാനിക്കാത്തതുകൊണ്ട് യോഗം കൂടാൻ സാധിച്ചിട്ടില്ല. പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. പല വിഷയങ്ങളിലും അഭിപ്രായഭിന്നതകൾ ഉണ്ടാകുമ്പോൾ നേതൃത്വത്തെ അറിയിക്കുകയാണ് ചെയ്യാറുള്ളത്. എ.ഐ.സി.സിയാണ് എന്നെ ചുമതല ഏൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ അതൃപ്തി അറിയിക്കേണ്ടവരെ അറിയിക്കുമെന്നും ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നും അടൂർ പ്രകാശ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് സമയത്ത് മുന്നണിയിൽ ഏകോപനക്കുറവ് ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് സ്റ്റേറ്റ് കമ്മിറ്റി യോഗം വിളിച്ചുചേർക്കേണ്ടത് മുന്നണി കൺവീനറുടെ ഉത്തരവാദിത്വമാണെങ്കിലും, ചെയർമാന്റെ അനുമതിയോടെയാണ് അത് ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വിഷയങ്ങൾ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കേണ്ട സാഹചര്യമില്ലെന്നും പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അർഹരായവർക്ക് അർഹമായ സ്ഥാനങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും തന്നെ അവഗണിക്കുന്നുണ്ടോ എന്ന കാര്യം മാധ്യമങ്ങൾ വിലയിരുത്തട്ടെയെന്നും അടൂർ പ്രകാശ് പറഞ്ഞു. മുനീറിന് ലഭിച്ച പദവി അർഹതപ്പെട്ടതാണെന്നും അർഹതയില്ലാത്ത ഒരാൾക്കാണ് അത് നൽകിയതെന്ന് താൻ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യമായ മറുപടി നൽകാൻ കഴിയാത്ത അവസ്ഥയുണ്ടെന്നതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേണ്ടത്ര ചർച്ചകളോ കൂടിയാലോചനകളോ ഇല്ലാതെ പല തീരുമാനങ്ങളും എടുക്കുന്ന സാഹചര്യമാണുള്ളത്. ഇതിലുള്ള തന്റെ അതൃപ്തി പരസ്യമായി തന്നെ വ്യക്തമാക്കുകയാണെന്നും അടൂർ പ്രകാശ് പറഞ്ഞു.
ക്യാബിനറ്റ് പദവി ലഭിച്ചവർ അതിന് അർഹരായവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ മുന്നണി കൺവീനർ എന്ന നിലയിൽ ഇക്കാര്യത്തിൽ യാതൊരു ചർച്ചയും തന്നോട് നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൺവീനറെ വിവരങ്ങൾ അറിയിച്ചില്ലെന്നത് മുഖ്യമന്ത്രിക്കെതിരായ ആരോപണമായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുഡിഎഫ് കൺവീനർ എന്ന നിലയിൽ ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ കഴിഞ്ഞില്ലെന്ന തന്റെ അതൃപ്തി എഐസിസിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അടൂർ പ്രകാശ് അറിയിച്ചു.

Top notch experience so far. The graphics are crisp and the gameplay is fair. I appreciate how straightforward the registration process is. vnrk88