വൈദ്യുതി പ്രതിസന്ധി: ആണവ നിലയം സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍

0
VD JOSE

തിരുവനന്തപുരം: കടുത്ത വൈദ്യുതിക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍. വൈദ്യുതി പ്രതിസന്ധിയാണ് ഏറെക്കാലമായി അകറ്റിനിര്‍ത്തിയിരുന്നതും രാഷ്ട്രീയമായി ഏറെ പ്രശ്‌നസാധ്യതയുള്ളതുമായ ഒരു സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നത്. ആണവ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് മുന്‍പ് രാഷ്ട്രീയ സമവായം ഉണ്ടാക്കുന്നതിന്റെ ഭാഗമായി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളുമായി ഈ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് സര്‍ക്കാര്‍ ആലോചിക്കുന്നു.

രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ സമവായം ഉണ്ടായാല്‍ കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നതുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന വൈദ്യുതിക്ഷാമവും അടിയന്തര വൈദ്യുതി കരാറുകള്‍ക്കുള്ള തടസ്സങ്ങളും കണക്കിലെടുക്കുമ്പോള്‍, സംസ്ഥാനം എല്ലാ സാധ്യതകളും പരിശോധിക്കേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങളേയും വിശ്വാസത്തിലെടുത്തു കൊണ്ടായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

ആണവ നിലയം എന്ന നിര്‍ദേശം മുമ്പും ഉയര്‍ന്നു വന്നിരുന്നെങ്കിലും, രാഷ്ട്രീയ സമ്മര്‍ദ്ദവും സാമൂഹിക-പരിസ്ഥിതി സംഘടനകളുടെ എതിര്‍പ്പും കാരണം സര്‍ക്കാരുകള്‍ക്ക് മുന്നോട്ടു പോകാനായിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും വൈദ്യുതി ലഭിക്കുന്നതിനുള്ള പരിമിതികള്‍, കാലാവസ്ഥ വ്യതിയാനം, കാലവര്‍ഷത്തിലെ മഴക്കുറവ് തുടങ്ങിയവയെല്ലാം സര്‍ക്കാരിനെ, വൈദ്യുതിയുടെ ബദല്‍ സ്രോതസ്സുകള്‍ തേടാന്‍ പ്രേരിപ്പിക്കുന്നു.

ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം അവിടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ കൂടുതല്‍ വിഹിതം ആവശ്യപ്പെട്ടാല്‍ അത് ആ സംസ്ഥാനത്തിന് നല്‍കണമെന്ന വ്യവസ്ഥയോടെയുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. – മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി

Spread the love

Leave a Reply

Your email address will not be published. Required fields are marked *