ഓണാഘോഷ പരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

0
ONAM K

കണ്ണൂര്‍: തളിപ്പറമ്പില്‍ ഓണാഘോഷപരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വെള്ളാവിലെ ഷെജു-സുജിത ദമ്പതികളുടെ മകന്‍ നവനീത് ആണ് മരിച്ചത്. 21 വയസ്സായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തളിപ്പറമ്പിലെ ഓറഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ്. വെള്ളാവ് റെഡ്സ്റ്റാറിന്റെ ഓണാഘോഷ പരിപാടിക്കിടെയാണ് കുഴഞ്ഞു വീണത്. നാട്ടുകാര്‍ ഉടന്‍ നവനീതിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സങ്കീര്‍ത്ത്, യദുനന്ദ് എന്നിവര്‍ സഹോദരങ്ങളാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *