ഓപ്പറേഷന് സിന്ദൂര്‍ ഡോക്യുമെന്ററിയില്‍ അസ്വസ്ഥരായി പാകിസ്ഥാന്

ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂര്‍ ഡോക്യുമെന്ററിയുമായില് അസ്വസ്ഥത പ്രകടിപ്പിച്ച് പാകിസ്ഥാന് സൈന്യം. ഓഗസ്റ്റ് 15ന് ഡിസ്കവറിയില്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയെ, പാകിസ്ഥാന് സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ദുരന്തവും തമാശയും എന്നാണ് വിശേഷിപ്പിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ഉന്നത സൈനിക നേതൃത്വത്തിന്റെ പ്രതികരണം ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററിക്ക് യാതൊരു ഗൗരവവുമില്ലെന്ന് പാക് സൈനിക വക്താവ് ആരോപിച്ചു. തെരഞ്ഞെടുത്ത അഭിമുഖങ്ങളും നാടകീയ ആഖ്യാനങ്ങളും ഉപയോഗിച്ച് യഥാര്‍ഥ സംഭവങ്ങളെ വളച്ചൊടിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം എക്സിലെ കുറിപ്പില്‍ ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം മെയ് 7-ന് നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് ‘ഓപ്പറേഷന് സിന്ദൂര്‍’ ആരംഭിച്ചത്. ഏപ്രില്‍ 22ന് പഹല്‍ഗാമിലെ ബൈസരനില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍-ഇ-തയ്ബയുടെ ഉപവിഭാഗമായ ദി റെസിസ്റ്റന്‍സ് ഫോഴ്സാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
അതേസമയം, പാകിസ്ഥാന് സൈന്യം തങ്ങളുടെ ഭാഗം ന്യായീകരിച്ചുകൊണ്ട്, ഓപ്പറേഷന് സിന്ദൂര്‍ പരാജയപ്പെട്ട സൈനിക നീക്കമാണെന്നും, ഇന്ത്യ സംഭവങ്ങളെ തെറ്റായ രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും അവകാശപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള സൈനിക അതിക്രമങ്ങള്‍ ഉണ്ടായാല്‍ ശക്തവും ഉചിതവുമായ തിരിച്ചടി നല്കാന് പാകിസ്ഥാന് സജ്ജമാണെന്നും സൈനിക വക്താവ് മുന്നറിയിപ്പ് നല്കി.
