കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ടാല്‍ ദേഷ്യം വരും, അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു: മുഖ്യമന്ത്രി

0
VDS P

കൊല്ലം: വിഴിഞ്ഞത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകള്‍ തന്നെ വിമര്‍ശിച്ചതില്‍ ഒരു തെറ്റും കാണുന്നില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു. കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ ദേഷ്യം വരും. അമര്‍ഷം ഉണ്ടാവും. പ്രതിഷേധം ഉണ്ടാവും. അത് ഭരണകൂടത്തോട് ആണ്. മുഖ്യമന്ത്രി ഭരണകൂടത്തെ പ്രതിനിധാനം ചെയ്ത് നില്‍ക്കുന്ന ഒരാളാണ്. മുഖ്യമന്ത്രിയെ അല്ലേ വിമര്‍ശിക്കേണ്ടത്. അതില്‍ ഒരു തെറ്റും കാണുന്നില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു. കുടുംബത്തില്‍ നിന്ന് ഒരാളെ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഉണ്ടാകും. അവര്‍ക്ക് ആരോട് പ്രതിഷേധിക്കാന്‍ പറ്റും  അവിടെ നില്‍ക്കുന്നവരോട് പ്രതിഷേധിക്കാന്‍ കഴിയില്ലല്ലോ. ഭരണകൂടത്തോടല്ലേ പ്രതിഷേധിക്കാന്‍ പറ്റുകയുള്ളൂ. അവരുടെ സങ്കടം പങ്കുവെയ്ക്കാന്‍ കഴിയുകയുള്ളൂ. ആ അര്‍ത്ഥത്തിലാണ് എടുക്കുന്നത്. അവരെ ശത്രുക്കളായി കാണുകയല്ല. കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ ദേഷ്യം വരും. അമര്‍ഷം ഉണ്ടാവും. പ്രതിഷേധം ഉണ്ടാവും. അത് ഭരണകൂടത്തോട് ആണ്. മുഖ്യമന്ത്രി ഭരണകൂടത്തെ പ്രതിനിധാനം ചെയ്ത് നില്‍ക്കുന്ന ഒരാളാണ്. മുഖ്യമന്ത്രിയെ അല്ലേ വിമര്‍ശിക്കേണ്ടത്. ഒരു തെറ്റും അതില്‍ കാണുന്നില്ല  മുഖ്യമന്ത്രി പറഞ്ഞു. നീണ്ടകരയില്‍ കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മന്ത്രി ഷിബു ബേബി ജോണിനൊപ്പമാണ് വി ഡി സതീശന്‍ മാധ്യമങ്ങളെ കണ്ടത്.

അവര്‍ ഓരോ പ്രാവശ്യം വിമര്‍ശിക്കുമ്പോഴും അതേ ഉത്തരവാദിത്തതോടുകൂടി നമ്മള്‍ ചെയ്തിട്ടുണ്ട് എന്ന ആശ്വാസം ഞങ്ങള്‍ക്കുണ്ട്. നമ്മള്‍ക്ക് ചെയ്യാന്‍ കഴിയാവുന്നത്ര ചെയ്തു. എന്നാല്‍ ഇത് പോരാ. ദിവസവും രണ്ടും മൂന്നും മണിക്കൂര്‍ ഇടവിട്ട് ഇക്കാര്യം വിലയിരുത്തി കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. തിരച്ചിലിന് എസ്ഒപി ഉണ്ടാക്കും. ഇതില്‍ മത്സ്യത്തൊഴിലാളികളെയും പങ്കാളിയാക്കും. അവരുടെ അറിവുകളെ പ്രയോജനപ്പെടുത്തി സമഗ്രമായ എസ്ഒപിക്കാണ് രൂപം നല്‍കുക. വി ഡി സതീശന്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *