ഉത്തരവാദിത്തത്തിന്റെ നേതൃത്വം, സത്യസന്ധതയുടെ കരുത്ത് : ജിബി ബേബി

0
JIBI BABY

ഷാർജ : ബാലജനസഖ്യത്തിലൂടെ പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന ജിബി ബേബി, കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പ്രവാസജീവിതത്തിനൊപ്പം കലാ-സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ചുവരികയാണ്.പ്രവാസ രംഗത്ത് “സ്വാന്തനം” എന്ന സാമൂഹിക സംഘടനയിലൂടെയും “യുവകലാസാഹിതി” യിലൂടെയും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ അദ്ദേഹത്തെ സമർപ്പിതനും ജനകീയനുമായ ഒരു സാമൂഹിക പ്രവർത്തകനാക്കി ഉയർത്തി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ജോയിന്റ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജിബി ബേബി, തുടർന്ന് നടത്തിയ പ്രവർത്തനങ്ങളിലൂടെ മികച്ച സംഘാടനമികവും പക്വതയുള്ള നേതൃത്വശേഷിയും തെളിയിച്ചു. IAS ലെ പൊതു പ്രവര്‍ത്തനത്തില്‍ കക്ഷിരാഷ്ട്രീയത്തിന് പ്രസക്തിയില്ല എന്നും പ്രസ്തുത പ്രസക്തി കക്ഷീരഹിത രാഷ്ട്രീയ കൂട്ടായ്മകളിലൂടെ എന്നും വിശ്വസിക്കുന്നു.

യുവത്വത്തിന്റെ ഊർജവും സത്യസന്ധതയുടെ മൂല്യവും കൈമുതലാക്കി ട്രഷറർ സ്ഥാനത്തേക്ക് ജനവിധി തേടുന്ന ജിബി ബേബി, ഇന്ത്യൻ അസോസിയേഷന്റെ സാമ്പത്തിക കാര്യങ്ങൾ ഏറ്റവും ഉത്തരവാദിത്തത്തോടെയും സുതാര്യതയോടെയും കൈകാര്യം ചെയ്യാൻ കഴിവുള്ള വ്യക്തിയാണ്. ജിബി ബേബി സെപ്തംബർ 6 നു നടക്കുന്ന ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ട്രഷററായി മത്സരിക്കുകയാണ്

 

സഹ്യ ന്യൂസിലേക്ക് നിങ്ങൾക്കും വാർത്തകൾ അയക്കാം ഫോട്ടോയും വീഡിയോയും വാർത്തയും ഈ നമ്പറിലെ (+91 9497400104) വാട്സാപ്പിലേക്ക് നിങ്ങൾക്ക് അയക്കാവുന്നതാണ് അവ പരിശോധിച്ചതിനുശേഷം ഉടൻതന്നെ പബ്ലിഷ് ചെയ്യുന്നതാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *