വിശ്വാസം നേടിയ പ്രവർത്തനവും, അനുഭവസമ്പത്തുമായി അബ്ദുൾ മനാഫ് വീണ്ടും മത്സര രംഗത്ത്

ഷാർജ: 28 വർഷമായി യുഎഇയിൽ സ്വന്തമായി റിയൽ എസ്റ്റേറ്റ് രംഗത്ത് വിജയകരമായി പ്രവർത്തിക്കുന്ന മനാഫ് മാട്ടൂൽ (അബ്ദു മനാഫ്) കഴിഞ്ഞ 22 വർഷമായി ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സജീവ സാന്നിധ്യമാണ്. വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടായിരുന്നിട്ടും, സമസ്തമേഖലകളിലും കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും ഒരുപോലെ ചേർത്ത് നിർത്തുന്ന പ്രവർത്തനശൈലിയാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അസ്സോസിയേഷന്റെ വളർച്ചക്കും അംഗങ്ങളുടെ ക്ഷേമത്തിനും കക്ഷിരാഷ്ട്രീയം അഭികാമ്യമല്ല എന്നതാണു മനാഫിന്റെ നിലപാട് .
ഒമ്പത് തവണ ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മനാഫ്, ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ഓരോ കമ്മിറ്റികളിലും അവിഭാജ്യഘടകമായിരുന്നു. ഏൽപ്പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെയും സമയബന്ധിതമായും പൂർത്തിയാക്കുന്നതിൽ അദ്ദേഹം എന്നും മാതൃകയാണ്.
നിലവിൽ “മാക്ക്” എന്ന സംഘടനയുടെ ചെയര്‍മാനാണ്. കസവ് , മാട്ടൂല്‍ കൂട്ടായ്മ എന്നിവകളുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് . 24-ാം വയസ്സിൽ തന്നെ മാനേജിംഗ് കമ്മിറ്റി അംഗമായ അബ്ദുൽ മനാഫ്, പത്താം തവണയും മാനേജിംഗ് കമ്മിറ്റി അംഗമായി ജനവിധി തേടുമ്പോൾ, ജനാധിപത്യ മുന്നണിയുടെ യുവത്വത്തിന്റെയും, പ്രവർത്തനമികവിന്റെയും പ്രതീകങ്ങളിൽ ഒരാളാണ്. അബ്ദുൽ മനാഫ് സെപ്റ്റംബർ ആറിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ നടക്കുന്ന തെരഞ്ഞെടുപ്പിൽ മാനേജ്മെന്റ് കമ്മിറ്റി അംഗമായി അബ്ദുൽ മനാഫ് മത്സരിക്കുന്നു
സഹ്യ ന്യൂസിലേക്ക് നിങ്ങൾക്കും വാർത്തകൾ അയക്കാം ഫോട്ടോയും വീഡിയോയും വാർത്തയും ഈ നമ്പറിലെ (+91 9497400104) വാട്സാപ്പിലേക്ക് നിങ്ങൾക്ക് അയക്കാവുന്നതാണ് അവ പരിശോധിച്ചതിനുശേഷം ഉടൻതന്നെ പബ്ലിഷ് ചെയ്യുന്നതാണ്
