ട്രംപിന്റെ മരുമകന്‍ കൊച്ചിയില്‍

0
TRUMP SONINLAW

കൊച്ചി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ മൈക്കിള്‍ ബൂലോസ് കേരളത്തില്‍. സംസ്ഥാനത്ത് എത്തിയ അദ്ദേഹം കൊച്ചിയിലെയും ആലപ്പുഴയിലെയും വിനോദ സഞ്ചാരകേന്ദ്രങ്ങളും സന്ദര്‍ശിച്ചു. ട്രംപിന്റെ മകള്‍ ടിഫാനി ട്രംപിന്റെ ഭര്‍ത്താവ് ആണ് മൈക്കിള്‍ ബൂലോസ്. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.മുഖ്യമന്ത്രി വിഡി സതീശന്‍ ബൂലോസുമായി ചര്‍ച് നടത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും അത് അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം യുഎസ് അംബാസഡറുമായി മുഖ്യമന്ത്രി വീഡി സതീശന്‍ കൂടിക്കാഴ്ച നടത്തി. രാവിലെ പതിനൊന്നിനായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ ഗോറു ബുലോസും വളരെ അടുത്ത സുഹൃത്തുക്കളാണ്. സുഹൃത്തിനെ കാണാനായാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനം. ഔദ്യോഗിക സന്ദര്‍ശനമായിരുന്നില്ലെന്നും വ്യക്തിപരമായ ആവശ്യത്തിനായാണ് ബുലോസ് എത്തിയതെന്നും യുഎസ് എംബസി വക്താക്കള്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *