സവര്‍ക്കറെ ദേശസ്നേഹിയാക്കുന്നത് ആര്‍എസ്എസ് – ബിജെപി അജണ്ട : എംകെ മുനീര്‍
കോഴിക്കോട്: വിഡി സവര്‍ക്കറെ ദേശസ്നേഹിയാക്കുന്നത് ആര്‍എസ്എസ് – ബിജെപി അജണ്ടയെന്ന് മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍. കാസര്‍കോട് ജില്ലയിലെ വിവിധ ഉപജില്ലകളില്‍ നടത്തിയ ഫ്രീഡ്വം ക്വിസില്‍ വിഡി സവര്‍ക്കറുടെ ചോദ്യം ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് മുനീറിന്റെ പ്രതികരണം. അങ്ങനെയൊരു ചോദ്യം വന്നിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്ന് മുനീര്‍ പറഞ്ഞു. ഗാന്ധി വധത്തില്‍ പ്രതിപട്ടികയില്‍ ഉള്ള ആളാണ് സവര്‍ക്കര്‍. ആ സന്ദര്‍ഭത്തില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. പിന്നീട് കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ സന്തതസഹചാരികള്‍ സവര്‍ക്കറിന് പങ്കുണ്ടെന്ന് മൊഴി നല്‍കിയതായും മുനീര്‍ പറഞ്ഞു. ഇന്ത്യയെ ശിഥിലീകരിക്കാന്‍ ശ്രമിച്ച ആളാണ് സവര്‍ക്കര്‍. ചോദ്യം വന്നത് വളരെ ഗൗരവത്തോടെ കാണണമെന്നും എം കെ മുനീര്‍ പറഞ്ഞു.
പിഎം ശ്രീ വിഷയത്തില്‍ സബ് കമ്മറ്റി റിപ്പോര്‍ട്ട് വരട്ടെയെന്നും എം കെ മുനീര്‍ പ്രതികരിച്ചു. എല്ലാ വശങ്ങളും പരിശോധിച്ചാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സമയപരിധി നിശ്ചയിക്കേണ്ടതില്ല. ദേശീയ വിദ്യാഭ്യാസനയം കേരളത്തില്‍ അടിച്ചേല്‍പ്പിക്കില്ല. കേരളത്തിന് കേരളത്തിന്റെതായ മാതൃകയുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തിന് ഭംഗം വരുത്തുന്ന രീതിയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കില്ലെ- മുനീര്‍ പറഞ്ഞു.
വന്ദേമാതരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുനീറിന്റെ പ്രതികരണം ഇങ്ങനെ; ചീഫ് സെക്രട്ടറി നിയമപരമായ കടമ നിര്‍വഹിച്ചതാണോ അതോ സ്വയം തീരുമാനിച്ചതാണോ എന്നാണ് പരിശോധിക്കേണ്ടത്. ഭരണഘടനയില്‍ ദേശീയഗാനത്തെ ബഹുമാനിക്കാന്‍ ആണ് പറയുന്നത്. വന്ദേമാതരം ചൊല്ലാന്‍ ആഗ്രഹിക്കുന്നവര്‍ ചൊല്ലട്ടെ. എല്ലാവരെയും നിര്‍ബന്ധിക്കരുത് എന്ന് നെഹ്‌റുവിന്റെ കാലത്ത് തന്നെ കോണ്‍ഗ്രസ് നയമാണ്. ചൊല്ലണ്ട എന്ന് വിചാരിക്കുന്നവര്‍ ചൊല്ലണമോ എന്ന ചര്‍ച്ച ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും എം കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.

Finally found a site that actually treats players right. The bonuses at xjilicom are legit and easy to claim.