കാര്യക്ഷമതയുടെ കരുത്ത്, സേവനത്തിന്റെ നേതൃത്വം : ശ്രീ പ്രകാശ്

1
SREE PRAKASH

ഷാർജ : വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽ സാമൂഹിക പ്രവർത്തനരംഗത്ത് ചിട്ടയോടെയും നിസ്വാർത്ഥതയോടെയും പ്രവർത്തിച്ച മികച്ച സംഘാടകനാണ് ശ്രീപ്രകാശ്. വിനയവും ശാന്തസ്വഭാവവും കൃത്യമായ ഭരണപാടവവും മികച്ച ഓഫീസ് നിർവഹണശേഷിയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മുഖമുദ്രകളാണ്.

ഷാര്‍ജ ഇത്തിസലാത്തിലെ രണ്ടു പതിറ്റാണ്ടിലേറെ എൻജിനീയറെന്ന നിലയിൽ വർഷങ്ങളായുള്ള പ്രായോഗിക പരിചയവും IT മേഖലയിലെ അവഗാഹവും ഒപ്പം ഭരണമികവും ഉപയോഗപ്പെടുത്തി, കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഇന്ത്യൻ അസോസിയേഷന്റെയും സ്കൂളിന്റെയും പ്രവർത്തനങ്ങളെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ സെപ്റ്റംബർ റിനു നടക്കുന്ന തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറിയായി ജനവിധി തേടുന്ന ശ്രീപ്രകാശിന് ജനങ്ങൾ പിന്തുണ നൽകുന്നത് അസോസിയേഷന്റെയും സ്കൂളിന്റെയും പുതിയ കാലത്തിലേക്കുള്ള യാത്രയ്ക്കും തുടർവികസനത്തിനുള്ള മികച്ച നിക്ഷേപമാണെന്നാണ് ശ്രീ പ്രകാശിന്റെ സഹപ്രവർത്തകർ പറയുന്നത്

കഴിഞ്ഞ നാല് പതിറ്റാണ്ടായി ഇന്ത്യൻ അസോസിയേഷൻ ഷാർജയോട് ചേർന്ന് പ്രവർത്തിക്കുന്ന “മാസ്സ് ” ന്റെ മുൻനിര നേതാവുകൂടിയാണ് ശ്രീപ്രകാശ്. കക്ഷി രാഷ്ട്രീയമല്ല പ്രയാസമനുഭവിക്കുന്ന മനുഷ്യരുടെ രാഷ്ട്രീയമാണ് , പ്രവാസ രാഷ്ട്രീയമാണ് ഇന്ത്യൻ അസോസിയേഷൻ ഷാർജക്ക് വേണ്ടത് എന്ന് ശക്തമായി വാദിക്കുന്ന ശ്രീപ്രകാശ് നിലവിലെ ജനറൽ സെക്രട്ടറിയാണ്.

Spread the love

1 thought on “കാര്യക്ഷമതയുടെ കരുത്ത്, സേവനത്തിന്റെ നേതൃത്വം : ശ്രീ പ്രകാശ്

  1. [789]ggbet লগইন বাংলাদেশ – বিকাশ দিয়ে সেরা অনলাইন স্লট গেম খেলুন,ggbet লগইন করে বিকাশ দিয়ে অনলাইন ক্যাসিনো গেমের মজা নিন। ggbet app download করে লাইভ ক্যাসিনো খেলার নিয়ম জানুন এবং আজই জয়েন করুন। visit: ggbet

Leave a Reply

Your email address will not be published. Required fields are marked *