ലഹരി വിരുദ്ധ ദിനത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം, ആവേശകരമായി

0
MLA FOOT

കൊല്ലം: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അതിന്റെ വ്യാപനം, മനുഷ്യക്കടത്ത് എന്നിവയ്ക്കെതിരെ അവബോധം സൃഷ്ടിക്കാനും, ആരോഗ്യവും അനുകമ്പയും അടിസ്ഥാനമാക്കിയുള്ള നയങ്ങൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടുകൂടി ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി എക്സൈസ്-പോലീസ് എന്നിവയുടെ സഹകരണത്തോടെ കരുനാഗപ്പള്ളി എം എൽ എ, സി.ആർ.മഹേഷിന്റെ വസതിക്ക് സമീപം ഉള്ള ടർഫിൽ വച്ച് കുട്ടികളെയും ചേർത്ത് കൊണ്ട് ലഹരിക്കെതിരെ സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരം വളരെയധികം ആവേശകരമായി.

ലഹരിയുടെ പിടിയിൽ അകപ്പെട്ട ആധുനിക തലമുറയുടെ തീർത്തും ബലഹീനമാക്കുന്ന രീതിയിൽ നടമാടിയ ഈ സൗഹൃദ ഫുട്ബോൾ മത്സരം നാടെങ്ങും ലഹരിക്കെതിരെയുള്ള ഒരു സന്ദേശം വിളിച്ചുണർത്തുന്നതായി. ജീവിതമാണ് ലഹരി, കായികം ആണ് ലഹരി, ലോക ലഹരി പ്രശ്നം, നിലനിൽക്കുന്ന പ്രതിസന്ധികൾ, പുതിയ വെല്ലുവിളികൾ, നൂതന പരിഹാരങ്ങൾ, തുടങ്ങിയ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടായിരുന്നു ലഹരി വിരുദ്ധ പരിപാടി. ചടങ്ങിൽ കരുനാഗപ്പള്ളി എംഎൽഎ യോടൊപ്പം കരുനാഗപ്പള്ളി എസിപി, കരുനാഗപ്പള്ളി പോലീസ് സേനാംഗങ്ങൾ, കരുനാഗപ്പള്ളി എക്സൈസ് വകുപ്പിലെ ജീവനക്കാർ, റോട്ടറി ക്ലബ് അധികൃതർ എന്നിവർ പങ്കെടുത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *