ഓപ്പറേഷൻ തൂഫാൻ: കരുനാഗപ്പള്ളിയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി

കൊല്ലം: ലഹരിവിപത്തിനെതിരെ കേരളാ പോലീസ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി സബ് ഡിവിഷനിലെ സ്കൂൾ-കോളേജ് തല ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിന് ഇന്ന് (18.06.2026) തുടക്കം കുറിച്ചു. ചവറ, കോവിൽത്തോട്ടം ലൂർദ് മാതാ ഇ.എം.എച്ച്.എസ്.എസിൽ നടന്ന ചടങ്ങ് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ശ്രീമതി എം. ഹേമലത ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി ശ്രീ.ദിനിൽ ജെ.കെ അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി എ.സി.പി ശ്രീ സി. ജോൺ സ്വാഗതം ആശംസിച്ചു.
ലഹരിവിപത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾക്കെതിരെ ബോധവൽക്കരണം നടത്താനും ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കാനും പൊതുജനങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് ആഹ്വാനം ചെയ്ത കമ്മീഷണർ, ഈ ലഹരിവിരുദ്ധ പോരാട്ടത്തിൽ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഉദ്ഘാടന പ്രസംഗത്തിൽ അടിവരയിട്ടുപറഞ്ഞു. ചടങ്ങിൽ നാർക്കോട്ടിക് സെൽ എ.സി.പി ശ്രീ റോബർട്ട് ജോണി, ലൂർദ് മാതാ ഇ.എം.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ശ്രീമതി സിന്ധ്യ മേരി, പി.ടി.എ പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി സബ് ഡിവിഷൻ പരിധിയിലെ സ്കൂളുകൾ, കോളേജുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വ്യാപാരി സംഘടനകൾ, കുടുംബശ്രീ യൂണിറ്റുകൾ, യു
