മദനന്റെ വരകൾക്ക് രമണന്റെ പുനഃരാവിഷ്കാരം

0
MADA RAMA

സ്പെഷ്യൽ ന്യൂസ് സ്റ്റോറി: കൂവപ്പടി ജി. ഹരികുമാർ

6 എം.എം. ഇരുമ്പുകമ്പിയിൽ ഒരു രേഖാചിത്രം

പെരുമ്പാവൂർ: മലയാള നോവൽ സാഹിത്യത്തിലെ വിശ്വപ്രസിദ്ധ കഥാപാത്രങ്ങളുടെ ഭാവങ്ങളെ തന്റെ നേർത്ത കറുത്ത വരകളിലൂടെ അതിമനോഹരമായി ആവിഷ്‌കരിച്ചിട്ടുള്ള ആർട്ടിസ്റ്റ് മദനന്റെ ഇല്ലുസ്ട്രേഷൻ ലൈൻ ആർട്ട്, 6 എം.എം. ഇരുമ്പുകമ്പിയിലൂടെ പുനഃരാവിഷ്കരിച്ച് ശ്രദ്ധനേടിയിരിക്കുകയാണ് ഓടയ്ക്കാലി സ്വദേശിയായ എം.എൻ. രമണൻ എന്ന രമൺജി. അതികാഠിന്യമുള്ള കമ്പി വർക് ഷോപ്പിൽ ഏറെ പരിശ്രമിച്ചാണ് വളച്ച് രൂപപ്പെടുത്തിയെടുത്തത്. മദനൻ മാഷിന്റെ പ്രശസ്തങ്ങളായ രാമായണം ഇല്ലസ്ട്രേഷനുകളിലെ ഒരെണ്ണമാണ് കമ്പിയിൽ നിർമ്മിച്ചെടുത്തത്.

രമണന്റെ ഈ കലാചാതുരി പൊതുജനമറിയുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്‌. മദനൻ മാഷിന്റെ വരകൾ മനസ്സിനെ അത്രമേൽ സ്വാധീനിച്ചതുകൊണ്ടാണ് കമ്പികൊണ്ടുള്ള ഈ രേഖാചിത്രപരീക്ഷണം നടത്തിയതെന്ന് രമണൻ പറഞ്ഞു. ഓടയ്ക്കാലിയിലെ ഭാരത് മെഡിക്കൽസിന്റെയും കോതമംഗലത്തെ സുപ്രിയ ബോഡി ബിൽഡേഴ്‌സിന്റെയും ഉടമയാണ് ഇദ്ദേഹം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *