കരുനാഗപ്പള്ളി കോഴിശ്ശേരിൽ ക്ഷേത്രത്തിൽ ശ്രീകോവിൽ തുറന്നു മോഷണ ശ്രമം. പ്രതിയെ സാഹസമായി പിടികൂടി

കൊല്ലം: കരുനാഗപ്പള്ളി കോഴിശ്ശേരിൽ ക്ഷേത്രത്തിൽ മോഷണ ശ്രമം. ശ്രീകോവിൽ തുറന്നു മോഷണ ശ്രമം നടത്തിയ പ്രതി കരുനാഗപ്പള്ളി കുലശേഖരപുരം, കാട്ടിൽക്കടവ്, ആദിനാട് തെക്ക്, കരിച്ചാലിൽ തെക്കതിൽ,സുന്ദരൻ മകൻ വിഷ്ണു (29)വിനെ കരുനാഗപ്പള്ളി പോലീസ് കയ്യോടെ പിടികൂടി.15/06/26 (തിങ്കളാഴ്ച്ച) പുലർച്ചയാണ് മോഷണശ്രമം നടന്നത്. ചവറ തെക്കുംഭാഗം സ്റ്റേഷൻ പരിധിയിലെ ഒരു ക്ഷേത്രത്തിൽ കയറി മോഷ്ടിച്ച കേസിലെ പ്രതിയാണ് വിഷ്ണു. തിടപ്പള്ളിയുടെ പൂട്ട് പൊളിച്ചു തിടപ്പള്ളിയിൽ ഉണ്ടായിരുന്ന ക്ഷേത്ര ശ്രീകോവിലിന്റെ താക്കോൽ കൈക്കലാക്കുകയും താക്കോൽ ഉപയോഗിച്ച് ക്ഷേത്ര നട തുറന്നു അകത്തുകയറി മോഷണ ശ്രമം നടത്തുകയായിരുന്നു. വിവരമറിഞ്ഞയുടൻ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ പ്രവീൺ എസ് ബി യുടെ മേൽനോട്ടത്തിൽ എസ് ഐ മാരായ ആഷിഖ്, സലിം, എ എസ് ഐ ശ്രീജിത്ത്, എസ് സി പി ഓ മാരായ ഹാഷിം, കൃഷ്ണകുമാർ, സി പി ഓ മാരായ അനൂപ്, അംജിൽ എന്നിവരടങ്ങിയ സംഘമാണ് പോലിസിനെ കണ്ട് ഓടാൻ ശ്രമിച്ച പ്രതിയെ പോലീസ് വളരെ സാഹസമായി പിടികൂടി
