പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര: ടിക്കറ്റിന്റെ മാതൃക പുറത്ത്

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍സി ബസുകളില്‍ സ്റ്റെന്‍സില്‍ ചെയ്ത് തുടങ്ങി. പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര എന്നാണ് ബസുകളില്‍ എഴുതിയിരിക്കുന്നത്. ഇതിന് പുറമേ ബസുകളുടെ പിന്‍ഭാഗത്ത് ഉദ്ഘാടനവുമായി ബന്ധപ്പെട്ട പോസ്റ്ററും പതിപ്പിച്ചിട്ടുണ്ട്. നാളെ മുതൽ ബസുകളിൽ സ്റ്റിക്കറുകൾ പതിപ്പിച്ച് തുടങ്ങും. ഇതിനിടെ ബസ് ടിക്കറ്റിന്റെ മാതൃകയും പുറത്തിറക്കിയിട്ടുണ്ട്.തിങ്കളാഴ്ചയാണ് പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. മുഖ്യമന്ത്രി വി ഡി സതീശനാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
ഉദ്ഘാടന ദിവസം ബസ് ഓടിക്കുക കെഎസ്ആര്‍ടിസിയുടെ ആദ്യ വനിതാ ഡ്രൈവറായിരിക്കും. പെരുമ്പാവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷീലയാണ് ബസ് ഓടിക്കുക. ഉദ്ഘാടന ദിവസം ബസിലെ കണ്ടക്ടറും വനിതയായിരിക്കും. 3,125 ബസ്സുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിവിഐപികള്‍ ബസ്സില്‍ യാത്ര ചെയ്യും. തമ്പാനൂര്‍ മുതല്‍ സെക്രട്ടേറിയറ്റ് വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുക.
