ദേവസ്വം മന്ത്രി കെ മുരളീധരന് നാളെ ഗുരുവായൂരിൽ

ഗുരുവായൂര്‍: ദേവസ്വം മന്ത്രി കെ മുരളീധരന് തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും. ദേവസ്വം വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരെത്തുന്ന ദേവസ്വം മന്ത്രിയെ ദേവസ്വം ചെയര്മാന് ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ഭക്തര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.ക്ഷേത്ര ദര്‍ശന ശേഷം രാവിലെ പത്തരയോടെ ദേവസ്വം കാര്യാലയത്തില്‍ എത്തിച്ചേരുന്ന മന്ത്രി ദേവസ്വം ചെയര്മാന്, ഭരണ സമിതി അംഗങ്ങള്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരുടെ യോഗത്തില്‍ പങ്കെടുക്കും .
ക്ഷേത്ര ത്തിലെ അടിസ്ഥാന സൗകര്യവികസനത്തിനും ഭക്തജനങ്ങളുടെ ക്ഷേമത്തിനും നടപ്പാക്കേണ്ടുന്ന പദ്ധതികളെക്കുറിച്ച് യോഗം അവലോകനം ചെയ്യും. യോഗത്തിനു ശേഷം ദേവസ്വം മന്ത്രി മാധ്യമങ്ങളെ കാണും.കിഴക്കേ നടയിലെ നവീകരിച്ച ദീപസ്തംഭത്തിന്റെ സമര്‍പ്പണം മന്ത്രി നിര്‍വ്വഹിക്കും. ചെന്നൈയില്‍ വ്യവസായം നടത്തുന്ന സനില്‍കുമാര്‍ ആണ് നവീകരണ പ്രവൃത്തി വഴിപാടായി സമര്‍പ്പിച്ചത്.
