സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു.

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു.ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിൽ എത്തുന്നത്. വിദ്യാർത്ഥികളെ വരവേൽക്കാൻ അക്ഷരമുറ്റങ്ങൾ പൂർണ്ണമായി ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണ ഒന്നാം ക്ലാസിലേക്ക് മാത്രം മൂന്ന് ലക്ഷത്തിലധികം പുതിയ കുട്ടികൾ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ.
സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച്. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം യു.ഡി.എഫ് സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ പ്രവേശനോത്സവമാണിത് എന്ന പ്രത്യേകതയുമുണ്ട്.
