വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണം :യുവതി മരിച്ചു

0
KALA

വയനാട്: മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ചു. കശ്മീര്‍ സ്വദേശി ഷാജിയുടെ ഭാര്യ കല എന്ന ജെസ്സിയാണ് മരിച്ചത്. ഷാജിക്കൊപ്പം ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. ആക്രമണത്തില്‍ ഷാജിക്കും പരിക്കേറ്റു. ഇന്നുരാവിലെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ ജോലിക്ക് പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. മേപ്പാടി- ചൂരല്‍മല പ്രധാന രോഡില്‍ വെച്ചായിരുന്നു ആക്രമം.സാരമായി പരിക്കേറ്റ ജെസ്സിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഷാജി ചികിത്സയിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *